ദേഷ്യത്തോടെ
ഞാൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരും എന്ന് പിന്നെ എന്തിനാ അവരോട് വരാൻ പറഞ്ഞത് ..
സെലിൻ : ഞാൻ പറഞ്ഞതല്ല അവർക്ക് ഒരു റിലേറ്റീവിന്റെ വീട്ടിൽ പോവാൻ ഉണ്ടു അതാണ് ..
ശരി അപ്പോൾ നമുക്ക് നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ തിരിച്ചു വീട്ടിൽ എത്തി.. എത്തിയ പാടെ ഞാൻ കിടന്നു .. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവളുട ഫോൺ
സെലിൻ : ടാ .. നി വിളിക്കാൻ വരോ .. അവർ ഇന്ന് പോണില്ല .. എന്നൊട് വീട്ടിൽ പോന്നോളാൻ പറഞ്ഞു..
അത് കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി …
ഞാൻ ബൈക്ക് എടുത്ത് ഇറങ്ങി .. ഏകദേശം എത്താറായി .. 90-100 ആണ് സ്പീഡ് ..
പെട്ടെന്നാണ് ഒരു ബൈക്ക് ക്രോസ്സ് ചെയ്തത് എനിക്കാണേൽ ചവിട്ടാനും ടൈം കിട്ടിയില്ല നേരെ ചെന്ന് ഇടിച്ചു .. ഞാൻ എഴുന്നേറ്റ് അയാളെ 2 തെറി വിളിച്ചത് എനിക്കോർമ്മ ഉണ്ടു.. പിന്നെ കണ്ണ് തുറന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ ആണ് ഞാൻ ..
x ray ഒക്കെ എടുത്ത് .. കൈയിന്റെ എല്ല് പൊട്ടിയിട്ടുണ്ട് പ്ലാസ്റ്റർ ഇടണം എന്ന് പറഞ്ഞു.. പുറത്തുറങ്ങിയപ്പോൾ സെലിൻ അവിടെ ഉണ്ടു…
ഫോണിൽ വിളിച്ചപ്പോൾ എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ ഫോൺ എടുത്ത് സംസാരിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരും എത്തി ..
അങ്ങനെ പ്ലാസ്റ്റർ ഒക്കെ ഇട്ടു .. അന്ന് രാത്രി എനിക്ക് വല്ല്യ ബോധം ഒന്നും ഉണ്ടായിരുന്നില്ല.. 12 മണി ആയപ്പോൾ എനിക്ക് അവളുട ബർത്ഡേയ് വിഷസ് വന്നു.. ഞാൻ അത് രാവിലെ ആണ് കണ്ടത് .. അന്ന് ഒരു ഉച്ച ആവുമ്പോൾ അവൾ ചോക്ലേറ്റ്സ് ആയി ഹോസ്പിറ്റലിൽ വന്നു … ചോക്ലേറ്റു ഒക്കെ തന്നു വീണ്ടും വിഷ് ചെയ്തു …
സെലിൻ : രണ്ടാമത് ഞാൻ വിളിച്ചു വരുത്തിയത് കൊണ്ടല്ലേ നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത് .. സോറി
ഞാൻ : ഏയ് അതൊന്നും കൊഴപ്പല്യ .. വരാനുള്ളത് എപ്പൊ ആയാലും വരും .. എന്തായാലും പ്ലാൻ ഒക്കെ പൊളിഞ്ഞു ..
സെലിൻ : മ് മ് … അല്ലെങ്കിലും പ്ലാൻ ചെയ്ത പൊലെ ഒന്നും നടക്കില്ല …
എന്നും പറഞ്ഞ് അവൾ തിരിഞ്ഞ് എന്റെ വീട്ടുകാരോട് സംസാരിച്ചു ..