അജ്ഞാതന്‍റെ കത്ത് 4

Posted by

അജ്ഞാതന്റെ കത്ത് ഭാഗം 4

Ajnathante kathu Part 4 bY അഭ്യുദയകാംക്ഷി | READ ALL PART

 

അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു.

“വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം”

ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു.

” അങ്ങോട്ട് പോവരുത് ”

“സർ, ഇതാണ് വേദപരമേശ്വർ .ഇവരാണ് ബോഡി ഐഡന്റിഫൈ ചെയ്യേണ്ടത്. ”

അരവി ഇടയ്ക്ക് കയറി പറഞ്ഞു. പോലീസുകാരൻ എന്നെ അടിമുടി നോക്കി.ഒന്നേ നോക്കിയുളളൂ ഞാനാ മുഖത്തേക്ക്.
ദേഹം തളരുന്നു,
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ……
കൺമുന്നിലെ കാഴ്ച്ച അകലുന്നതാണോ മായുന്നതാണോ വ്യക്തമാവുന്നില്ല. വലതു കൈയിൽ മയിൽപീലിയുടെ പച്ചകുത്തിയത് പല തവണ കണ്ടതാണ് വെച്ചു വിളമ്പി കൈ.
അരവിയെ നോക്കി ഞാൻ

“സുനിത….. ”

ബാക്കി പറയാനാവാതെ ഞാൻ വിതുമ്പിപ്പോയി.അരവി ആശ്രയമെന്നോണം ചേർത്തു നിർത്തി.
FIR തയ്യാറാക്കുന്ന പോലീസുകാരനോട് എന്നെ കൂട്ടി വന്ന പോലീസുകാരൻ എന്തോ പറഞ്ഞു. തിരികെ വന്നയാൾ പറഞ്ഞു.

“SI സാർ വിളിക്കുന്നു”

ഞാനും അരവിയും എസ് ഐ യുടെ അടുത്തേക്ക് ചെന്നു.

45 വയസകാരനായ സതീന്ദ്രൻ നായരെന്ന SI എന്നെ അടിമുടി നോക്കി.

” ഈ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്കെങ്ങനെ അറിയാം”

കണ്ണുകൾ നിറയുന്നുണ്ടോ?

“ഇവരെന്റെ വീട്ടിലെ ജോലിക്കാരിയാണ്”

“എത്ര വർഷമായി നിങ്ങൾക്കിവരെ അറിയാം”

“അഞ്ചു വർഷമായി അവരെന്റെ വീട്ടിലുണ്ട്”

“ഉം”

എസ് ഐ എന്നെ നോക്കി അമർത്തി മൂളി.

“ഇവരെ എപ്പോൾ മുതലാ കാണാതായത്.?”

“ഇന്നു രാവിലെയാ.”

പറയുമ്പോൾ സ്വരമിടറിയിരുന്നു.

“എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.?”

” ഇടയ്ക്ക് രാവിലെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്.ഇതും അങ്ങനെയായിരിക്കുമെന്നോർത്താണ് ഞാനിറങ്ങിയത്.”

Leave a Reply

Your email address will not be published. Required fields are marked *