അതെന്‍റെ ഡ്രോയറില്‍ വെച്ചിട്ട് ഞാന്‍ വീട്ടില്‍ പോയി. പിറ്റേന്ന് ഞാന്‍ ലീവ് ആയിരുന്നു. അത് കഴിഞ്ഞു ജോലിക്ക് ചെന്നപ്പോള്‍ അയ്യാള്‍ എന്നോട് ചെക്ക് വല്ലതും വന്നായിരുന്നോ എന്ന് ചോദിച്ചു. അപ്പോഴാണ് എനിക്കത് ഓര്‍മ്മ വന്നത്. ഞാന്‍ പെട്ടെന്ന് പോയി ഡ്രോയറില്‍ നോക്കിയപ്പോള്‍ ചെക്ക് അവിടെയില്ല. എന്‍റെ തല കറങ്ങുന്നത് പോലെ തോന്നി. ഓഫീസ് ബോയ് മനോജ് വല്ലോം വൃത്തിയാക്കുമ്പോള്‍ എടുത്തു മാറ്റിയോ എന്തോ! അവനെ വിളിച്ചു ചോദിച്ചു. പേടികൊണ്ടു അവന്‍ വിറക്കാന്‍ തുടങ്ങി. അപ്പോള്‍ എം.ഡി ഇറങ്ങി പുറത്തു വന്നു. എം. ഡി എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഞാന്‍ ചെന്ന് കാര്യം പറഞ്ഞു. “സാര്‍ അത് കാണുന്നില്ല.”
അയ്യാളുടെ വിധം മാറി “കാണുന്നില്ലന്നോ? നീ എന്താ പറയുന്നത്? എത്ര ക്യാഷിന്റെ ചെക്കാണെന്ന് അറിഞ്ഞിട്ടാണോ സംസാരിക്കുന്നതു? നിന്‍റെ ഒരു വര്‍ഷത്തെ ശമ്പളം കൂടിയാലും അതിന്‍റെ പകുതിപോലുമാവില്ല.”
എനിക്ക് കരച്ചില്‍ വന്നു. അയ്യാള്‍ പറഞ്ഞു കരഞ്ഞിട്ടൊന്നും കാര്യമില്ല. എനിക്ക് ചെക്ക് വേണം. ഇലെങ്കില്‍ പ്രശ്നമാകും. നന്നായി ഒന്ന് കൂടി പോയി നോക്കുക. എനിക്ക് എന്ത്ചെയ്യണമെന്നു അറിയാത്ത അവസ്ഥയായിരുന്നു. എം.ഡി തിരിച്ചു അയ്യാളുടെ റൂമിലേക്ക് പോയി. ഓഫീസിലെ എല്ലാവരും കാര്യം അന്വേഷിക്കാന്‍ വന്നു. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആരൊക്കെയോ എന്നെ പിടിച്ചു കസേരയില്‍ ഇരുത്തി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ നോര്‍മല്‍ ആയി. അപ്പോള്‍ അക്കൗണ്ട്‌സിലെ നാന്‍സി മാഡം എന്റെയടുത്തു വന്നു. അവരായിരുന്നു അന്നെന്‍റെ നല്ല സുഹൃത്ത്. “രജിത, നീ വിഷമിക്കേണ്ട. ചെക്ക് നഷ്ടപ്പെട്ടത് അത്ര കാര്യമൊന്നുമല്ല. എം.ഡിയെ ചെന്ന് കണ്ടു കാര്യം പറ. നാന്‍സി മാഡം എന്നെ സമാധാനിപ്പിച്ചു.
“നാന്‍സി മാം ഞാന്‍ കുറെ പറഞ്ഞതാ.. ഇനി ഞാന്‍ എന്ത് പറയും?” ഞാന്‍ ചോദിച്ചു. “അത് അപ്പോഴത്തെ ദേഷ്യത്തിന് എം.ഡി പറഞ്ഞതലേ.. നീയിപ്പോള്‍ ചെന്ന് കാണുക” അതും പറഞ്ഞു നാന്‍സി മാഡം പോയി. അതായിരുന്നു എന്‍റെ ജീവിതത്തിലെ ടേര്‍ണിംഗ് പോയിന്റ്. മാഡം പറഞ്ഞ ഐഡിയ ചെവിക്കൊണ്ടതാണ് എന്‍റെ ജീവിതത്തില്‍ സംഭവിച്ച വലിയ തെറ്റ്. തെറ്റെന്നു പറയാന്‍ പറ്റില്ല. എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. എം.ഡിക്ക് വഴങ്ങേണ്ടി വന്നു.
രജിത പറയുന്ന കഥ കേട്ട് ആസിഫിനു ബോറടിച്ചു. സീരിയലില്‍ ഒക്കെ പറയുന്ന സ്ഥിരം പല്ലവി പോലെയൊരു ഉടായിപ്പ് കഥ. ഇതൊക്കെ ആര് വിശ്വസിക്കാന്‍. ഇവള്‍ ഇത്രേ കാലം പറഞ്ഞു അയ്യാള്‍ തമാശക്ക് തൊടുകയും