“ മോനേ കുട്ടാ…നിനക്ക് നീന്താൻ പഠിക്കണോടാ…“ അവന്റെ തലമുടിയിലൂടെ വിരലുകളോടിച്ച് അവൾ ചോദിച്ചപ്പോൾ അവൻ തലയാട്ടി… ചിരിച്ചു കൊണ്ടവൾ എഴുന്നേറ്റു…
“ എന്നാൽ വാ ഇപ്പൊ തന്നെ പോകാം… കുറച്ചു കഴിഞ്ഞാൽ സന്ധ്യയാകും… “ അവൾ പറഞ്ഞതു കേട്ടപ്പോൾ ലോട്ടറി അടിച്ചതു പോലെ കുട്ടന്റെ മുഖം വികസിച്ചു. അവനും കുട്ടനും ഓടിപ്പോയി തോർത്തെടുത്ത് പോകാൻ തയ്യാറായി. പാർവ്വതി സാധാരണ വീട്ടിൽ ഇടുന്ന ഒരു മുണ്ടും ബ്ലൌസും മാറിലൊരു തോർത്തും, കുളിക്കാനുള്ള സോപ്പും എണ്ണയുമൊക്കെയായി എത്തി…
“ എന്നാൽ വാടാ മക്കളേ… പോയേക്കാം…“ എന്നു പറഞ്ഞിട്ട് പാർവ്വതി മുറ്റത്തേക്കിറങ്ങി…
(അടുത്ത ഭാഗത്തോടെ കഥ അവസാനിക്കുന്നതാണ്…)