ഹൃദയത്തിന്റെ ഭാഷ 4

Posted by

അതും ഉയർന്ന റാങ്കിലുള്ള ഒരു പോലിസുകാരൻ എന്ന പരിഗണവച്ച് ആ കേസിന് എന്തങ്കിലുമൊരു നീതികിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. അന്ന് ആ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വിമുഖതക്കാട്ടി ലാബ് ട്ടെസ്റ്റിനയച്ച സാമ്പിളുകളുടെ റിസൾട്ട് വരുന്നതുവരെ കാത്തിരിക്കുവാൻ അയാൾ പറഞ്ഞപ്പോഴെ ഞാൻ സംശയിക്കേണ്ടിയി
രുന്നു.
മറുത്തൊന്നും പറയാതെ കാൾ കട്ടുചെയ്ത് ഈർഷ്യത്തോടെ മൊബൈൽ വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചിന്തിച്ചു.
“ഏതോ ഒരു നൂറ്റാണ്ടിലെ ഇരുളടഞ്ഞ ഒരു വൻക്കരയിൽ വച്ച് പരിണാമത്തിന്റെ മധ്യത്തിൽ നിന്നും പൂർണ്ണതയിലെത്താതെ പോയൊരു സ്പീഷീസാണ് മനുഷ്യൻ!.
ചിരിച്ചുകൊണ്ട് ചതിക്കുവാനും.
കൂടെനിന്ന് കഴുത്തറക്കുവാനും മുനുഷ്യർക്കല്ലാ
തെ മറ്റേത് ജീവിക്കാണ് ‌സാധ്യമാകുക?!.”
സിനി ഒരു വിലാപം എന്നതിലുപരി എന്നിലൊരു വാശിയായി പരിണമിച്ചു.
ഒരു അവസാനശ്രമം എന്ന നിലയിൽ സ്റ്റോറൂമിന്റെ മൂലയിൽ ഉപേക്ഷിച്ച എന്റെ റഫറൻസ് ബുക്കുകൾ ഓരോന്നായി ഞാൻ പരതി.
ഒരുപാട് നേരത്തെ പ്രയത്നങ്ങൾക്കൊടുവിൽ
അതിൽ നിന്നും കിട്ടിയ ഏതാനും വിവരങ്ങളും ഓർമ്മയിൽ സൂക്ഷിച്ച ചില തെളിവുകളും കൂട്ടിക്കെട്ടി ചാവേറിലൂടെ പൊതുജനമധ്യത്തിലേക്ക് സിനിയുടെ ഘാതകരെ ഇറക്കിവിടുവാൻ ഞാൻ തീരുമാനിച്ചു.
ഒരു ഇടിമുഴക്കത്തോടെ മഴ കനത്തു.
പെട്ടന്നാണ് ഓർമ്മകളിലേക്ക് റീഗലിനെ കണ്ട ആ നശിയച്ച രാത്രിയെത്തിയത്.
ഓർമ്മകൾ അങ്ങനെയാണ്. ഒരു കൊള്ളിയാൻ വെട്ടമെന്നപോലെ നിനച്ചിരിക്കാത്ത നേരത്ത് നമ്മെ കാഴ്ച്ചക്കാരനാക്കി കടന്നുപോകും.
അതിൽ നമുക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ടാകും.
ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *