അവളുടെ ടിവി ആസ്വാദനത്തിന് ഭംഗം വരുത്തിക്കൊണ്ട് കൂട്ടികൾ ഉറങ്ങാനായി ബഹളം കൂട്ടി. അവർക്ക് ഭക്ഷണം കൊടുത്ത് ഉറങ്ങാൻ കിടത്തി വീണ്ടും ടിവിക്കുമുമ്പിലെത്തി തനിക്ക് പ്രിയപ്പെട്ടതെന്തോ ഒന്ന് ചാനലുകളിൽ തെരഞ്ഞ് കണ്ടെത്തുമ്പോഴേക്കും പ്രദീപൻ കുളികഴിഞ്ഞെത്തിയിരുന്നു.
രാത്രി കുളികഴിഞ്ഞെത്തിയാൽ പ്രദീപനൽപം കണക്കുകൂട്ടലുകളുണ്ട്. അത് തീരുമ്പോൾ ഭക്ഷണം ടേബിളിലുണ്ടായിരിക്കണം, അതിന് വ്യത്യാസം വന്നാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് വേഗം ടിവി ഓഫ് ചെയ്ത് സുനന്ദ അടുക്കളയിലേക്ക് ഓടി.
ആദ്യകാലത്തൊക്കെ പ്രദീപൻ കഴിച്ചതിനു ശേഷം മാത്രമായിരുന്നു സുനന്ദ ആഹാരം കഴിച്ചിരുന്നത്. എന്നാൽ ജോലിക്കുപോകാൻ തുടങ്ങിയ രാത്രിയിൽ, ഇനി മുതൽ ഭക്ഷണം തന്നോടൊപ്പമിരുന്ന് കഴിക്കാൻ അയാൾതന്നെ പറയുകയുണ്ടായി.
ആഹാരം കഴിക്കുമ്പോൾ പ്രദീപൻ ഒന്നും മിണ്ടാറില്ല. അയാൾക്കൊപ്പമിരൂന്ന് കഴിക്കുന്നത് ഏതോ അവാർഡ് സിനിമയിൽ അഭിനയിക്കുന്നതുപോലെയാണ് അവൾക്ക് തോന്നിയിരുന്നത്.
ആഹാരം കഴിഞ്ഞ് പ്രദീപൻ കിടപ്പുമുറയിലേക്ക് പോയപ്പോൾ വീണ്ടും സുനന്ദ അടുക്കളയിലേക്ക്.
പാത്രങ്ങൾ കഴുകി അടുക്കി അടുക്കളവാതിലടച്ച് നേരേ കൂട്ടികളുടെ മുറിയിലേക്ക് വന്നു. കിടക്കയിൽ മുള്ളൂന്ന പതിവില്ലെങ്കിലും രണ്ടുപേരേയും ഒരിക്കൽകൂടി ബാത്റൂമിൽ കൊണ്ടുപോയി തിരികെ കൊണ്ടുക്കിടത്തി.
ബാത്റൂമിൽ വാതിലുകൾ എല്ലാം അടച്ചു എന്നൊരിക്കൽകൂടി ഉറപ്പുവരുത്തി, ഉറങ്ങുന്ന കൂട്ടികളെ ഒന്നുകൂടി നോക്കി നേരേ ബെഡ്റൂമിലേക്ക് പ്രവേശിച്ച് ശബ്ദമുണ്ടാകാതെ വാതിൽ അടച്ച് കുറ്റിയിട്ടു.
ടേബിളിലിരുന്ന മൊബൈൽ ഫോണിൽ പതിവുപോലെ അലാറം സെറ്റ് ചെയ്ത് തലയിണക്കരികിൽ വച്ചശേഷം മൂറിയിൽ പരന്നിരുന്ന പ്രകാശത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന സ്വച്ചിൽ ഒളിപ്പിച്ചു
പിന്നെ, അണിഞ്ഞിരുന്ന മാക്സി മുകളിലേക്കുരി അലക്ഷ്യമായി എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിൽ ഉലഞ്ഞുകൊണ്ടിരുന്ന തന്റെ മൂലകളെ അടക്കിപ്പിടിച്ചുകൊണ്ട് ആ ദിവസത്തെ അവസാനത്തെ വേഷം ആടുന്നതിനായി സുനന്ദ പ്രദീപന്റെ പൂതപ്പിനടിയിലേക്ക് ഊളിയിട്ടു.