സേതുരാമൻ എന്ന ഓഫീസ് മാനേജർ അടിക്കടി അവളെ ക്യാബിനിലേക്ക് വിളിക്കും എന്നതാണ്. കമ്പ്യൂട്ടർ തുറന്ന് അയാൾ നിരത്തുന്ന സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ ശരീരത്തിന്റെ പല ഭാഗങ്ങളിലൂടെ ആ ശൃംഗാരമൂരിയുടെ കണ്ണുകൾ പാഞ്ഞുകയറും, അയാളുടെ കണ്ണുകൾക്ക് സാരിന്തുമ്പുകൊണ്ട് മറ്റു സ്യഷ്ടിക്കുമ്പോൾ ഒന്നുവെട്ടിതിരിഞ്ഞ്, സാരി ഉടുത്തുവരുന്ന ദിവസം ‘സുനന്ദക്കിണങ്ങുന്നത് ചുരിദാറാണെന്നും ചുരിദാറിട്ടുവരുന്ന ദിവസം ഇതിലും ഭേദം സാരിതന്നെയാണെന്നും ഒരുളുപ്പുമില്ലാതെ പറഞ്ഞിട്ട് ഒരു വെടലചിരിയും.
പതിവുപോലെ അഞ്ചുമണിയാവാൻ പ്രാർത്ഥിച്ചുകൊണ്ടാണ് സുനന്ദ അന്നും ഓഫീസിലേക്ക് കയറിയത്.
കീബോർഡിൽ ധ്യതിഗതിയിൽ വിരലുകൾ പായിച്ചും മൗസിനെ വലതുകൈയ്യാൽ താലോലിച്ചും രൂപപ്പെടുത്തിയെടുക്കുന്ന എ ഫോർ സൈസ് പന്റുകളുമായി പല ആവർത്തി ക്യാബിൻ ദർശനം നടത്തി ഒരുവിധം അന്നത്തെ ഒഫിഷ്യൽ വേഷം ഊരിവച്ച് സുനന്ദ ഓഫീസിന്റെ പടികളിറങ്ങി.
ബസ്സറ്റോപ്പിലേക്കുള്ള വഴിമദ്ധ്യേ മൊബൈലിൽ പ്രദീപനെ വിളിച്ചു.
“അരിയും പച്ചക്കറിയും വാങ്ങിവരാൻ മറക്കണ്ട. ഞാൻ നേരേ പോവാ.. ഇന്ന് ചിലപ്പോ ന്യൂയോർക്കീന്ന് റീന വിളിക്കും. അപ്പോ ഞാനവിടില്ലങ്കീ ആകെ അവതാളത്തിലാവും, ജോസപ്പേട്ടന്റെ മരുന്നെല്ലാം തീരാറായി ആ ജോലിക്കാരിപ്പെണ്ണ് ഫോണെടുത്താലൊരക്ഷരം പറയില്ല. റീന പറയുന്നതപ്പാടെ കേട്ട് മൂളിമൂളിനിക്കും.’
പ്രദീപനിൽ നിന്ന് ലഭിച്ചു മറുപടി മുഖത്ത് പ്രതിഫലിപ്പിച്ച് ഫോൺ കട്ട് ചെയ്ത് ബാഗിൽ നിക്ഷേപിച്ചുകൊണ്ട് അവൾ ബസ്സ്റ്റോപ്പിലെത്തി.
വീട്ടുപടിക്കൽ ബസ്തിറങ്ങിയെങ്കിലും അവൾ നേരേ പോയത് ജോസ്ഫേട്ടന്റെ വീട്ടിലേക്കാണ് അവിടെ സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന അനുവിനെയും വിനുവിനെയും നോക്കിക്കൊണ്ട് അവൾ ജോസഫേട്ടന്റെ റും ലക്ഷ്യമാക്കി നടന്നു.
കിടക്കയിലേക്കിരുന്നുകൊണ്ട് ജോസ്ഫേട്ടനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ജോലിക്കാരിപെണ്ണ് അവിടേക്ക് കയറിവന്നു.
‘മരുന്നും ആഹാരോമൊക്കെ കൃത്യമായി കെടുത്തോ തങ്കമണ്യേ.
എല്ലാം അവൾ കൃത്യമായി കൊടുക്കുമെന്നറിയാമെങ്കിലും ഇങ്ങനൊരു ചോദ്യവും അതിന്
‘ഉവ്വ് ചേച്ച്യേ.
എന്നൊരുത്തരവും പതിവുപോലെ അന്നും തുടർന്നു
ബാഗിൽ നിന്നും മൊബൈൽ എടുത്ത് കോണ്ടാക്ട്സിൽ റീന എന്ന പേരിൽ ഡയൽ കൊടുത്ത് സുനന്ദ ചെവിയോടുചേർക്കുന്നത് നോക്കി തങ്കമണി അൽപം ഒതുങ്ങി നിന്നു. ആദ്യത്തെ ബെൽ മുഴങ്ങിയപ്പോൾ തന്നെ കട്ട് ചെയ്ത് ഫോൺ അവൾ ബാഗിൽ വച്ചു.