വാതിൽക്കൽ തന്നെ പതുങ്ങി നിൽക്കുകയായിരുന്ന ഗായത്രിയുടെ അരികിലേക്ക് ഹരി ചെന്നു. വാതിൽ ചേർത്തടച്ച് അവളുടെ കൈ പിടിച്ചു കൊണ്ട് അയാൾ കിടക്കയിലേക്ക് നീങ്ങി. കൈ വലിക്കാൻ ഗായത്രി ശ്രമിച്ചെങ്കിലും ഹരി അൽപം ബലമായി തന്നെയാണ് പിടിച്ചത്..
……ഇവിടിരിക്കൂ…….
രോമങ്ങൾ ഇല്ലാത്ത മനോഹരമായ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് അയാൾ അവളെ കിടക്കയിൽ ഇരുത്തി.
…… ഗായത്രിക്ക് എന്നെ ഇഷ്ടമല്ലേ?….
അവളൊന്നും മിണ്ടിയില്ല
കുമ്പിട്ടിരിക്കുന്ന മുഖം താടിയിൽ പിടിച്ച് ഉയർത്തി കൊണ്ട് അയാൾ തുടർന്നു
……. ഇത്രയും നേരമായിട്ടും ഗായത്രി എന്നോട് ഒന്നും സംസാരിച്ചില്ലല്ലോ….. ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ നമ്മൾ….അതോ എന്നോട് ദേഷ്യമാണോ?…….
……. എനിക്ക്….. എനിക്ക് ദേഷ്യമൊന്നുമില്ല…. പക്ഷേ…..
അവൾ അർദ്ധോക്തിയിൽ നിർത്തി
….. എനിക്കു മനസ്സിലാകും ഗായത്രീ….
…. പക്ഷേ ഒരു കാര്യം താൻ അറിയണം…. ജീവനെ പോലെ തന്നെ ഞാൻ സ്നേഹിക്കുന്നു….. താൻ ആദ്യം നോ പറഞ്ഞപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ ചിന്തിച്ചതാണു ഞാൻ……..
ഇടം കണ്ണിട്ടു ഗായത്രിയെ ശ്രദ്ധിച്ചു കൊണ്ട് ഹരി അൽപം സെൻറിമെൻറൽ ആയി….
……ഇവളെ എത്രയും പെട്ടെന്ന് സ്നേഹം കൊണ്ട് കീഴടക്കിയില്ലെങ്കിൽ
ആർത്തി പിടിച്ചു കൊണ്ടുള്ള തന്റെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് അയാൾക്ക് അറിയാമായിരുന്നു….
ഗായത്രിയുടെ മുഖഭാവം അൽപം മാറുന്നത് ഹരി ശ്രദ്ധിച്ചു.
…. അയ്യോ അങ്ങനെ ഒന്നും പറയല്ലേ… എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല… പക്ഷേവേറെയൊരു ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടു കൂടെയില്ല….നീതുവിനു വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കാലം…..ഈ ബന്ധം പോലും അവളുടെ ഇഷ്ട പ്രകാരമാണ്……
….. എനിക്കറിയാം…. പക്ഷേ നീതു ഒരു അച്ഛന്റെ സ്നേഹം ആഗ്രഹിക്കുന്നുഎന്നും ഞാൻ ഗായത്രിയെ എത്ര സ്നേഹിക്കുന്നുവോ അത്രയും നീതുവിനെയും സ്നേഹിക്കുന്നു എന്നും ഗായത്രിക്ക് അറിയാമോ?…..
ഗായത്രിയുടെ കൈത്തലങ്ങിൽ അമർത്തി പിടിച്ചു കൊണ്ട് ഹരി ചോദിച്ചു.
…… എനിക്ക്….. എനിക്കറിയാം…..
…. എന്നെ ഗായത്രി സ്നേഹിക്കുമോ?… സത്യം പറയൂ…..അതിനു കഴിയില്ലെങ്കിൽ നാളെ തന്നെ ഞാൻ ഗായത്രിയെ വീട്ടിൽ കൊണ്ടു ചെന്നാക്കാം…..
…. ഞാൻ….. എനിക്ക് ഇഷ്ടമാണ്…. അങ്ങനെ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല….
…..ശരി ശരി ഞാൻ ഗായത്രിയെ കൂടുതൽ കൺഫ്യൂഷൻ ആക്കുന്നില്ല…
പുനർവിവാഹം 2
Posted by