കട എത്തിയപ്പോൾ ഞാൻ അവിടെ ഇറങ്ങി നേരെ എന്റെ തയ്യൽ മെഷീനിൽ ചെന്നു ഇരുന്നു
കല്യാണക്കാരുടെ തുണി അടിക്കാൻ തുടങ്ങി.
ഇടയ്ക്ക് ചിലപ്പോൾ ഒക്കെ എന്റെ മനസ്സിൽ അച്ചായൻ കേറി വരും.
അപ്പോൾ ഞാൻ ആ ചിന്ത ഒക്കെ മാറ്റി ഞാൻ തയ്യലിൽ തന്നെ ശ്രെദ്ധിക്കും
അങ്ങിനെ സമയം നാലു മണിആയി മകന്ടെ ബസ്സ് വരാറായി.
അവനെ പറ്റി പറഞ്ഞില്ലല്ലോ അവന്റെ പേര് മനു പഠിക്കാൻ ഒക്കെ മിടുക്കനാ അവൻ അച്ഛനെ പോലെ തന്നെ അതികം ആരോടും മിണ്ടാറില്ല.
ഞാൻ വയ്ക്കുന്ന ദിവസങ്ങളിൽ.
ഞാൻ അവനെ അവന്റെ ബസ്സ് കടയുടെ അവിടെ വെച്ചു കൈ കാട്ടി നിർത്തി അവനെ കടയിലേക്ക് കൂട്ടികൊണ്ടുവരും.
അപ്പുറത്തുള്ള ചായ കടയിൽ നിന്ന് ചായയും കടിയും വാങ്ങി കൊടുത്തു ഞാൻ അവനെ ട്യൂട്ടിഷന് പറഞ്ഞു വിട്ടു.
വീടിനു അടുത്തുതന്നെയാ അവൻ ട്യൂട്ടിഷന് പോണേ.
ട്യുഷൻ വൈകുന്ന ദിവസങ്ങളിൽ അവനെ ഞങ്ങളുടെ വീടിന്റെ തെക്കേലുള്ള ദീപു ആണ് കൂട്ടികൊണ്ടുവരാറു അവൻ പത്താം ക്ളാസിൽ പഠിക്കുന്നു.
അങ്ങിനെ കടയിലെ പണി എല്ലാം ആറേകാൽകാൽ ആയപോൾ ഞാനും സൗമ്യയും കട പൂട്ടി ഇറങ്ങി മറ്റു രണ്ടു പേരും കടയുടെ അടുത്താ താമസം
സൗമ്യയുടെ വീട് എന്റെ വീടും കഴിഞ്ഞു കുറച്ചു കൂടി പോകണം
അവൾ എന്നെ എന്നും വീട്ടിൽ ആക്കി താരാരാ പതിവ്
ഇറങ്ങാൻ നേരം
അവൾ പറഞ്ഞു “നാളെയും ഇത് പോലെ വൈകിയെക്കരുത് ബാക്കി തീർക്കാനുള്ളതാണ് “
ഞാൻ “ശെരി “
എന്ന് പറഞ്ഞു അകത്തേക്ക് കയറി.
അപ്പോൾ മനു അവിടെ ഉണ്ടായിരുന്നു അവൻ അവന്റെ കയ്യിൽ ഉള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ വെച്ചു തുറന്ന് അകത്തു കയറി ടീവി കണ്ട് കൊണ്ട് ഇരിക്കുന്നു.
“മനു ഇന്നു പഠിപ്പിച്ചതെല്ലാം പഠിച്ചു കഴിഞ്ഞോ “എന്ന് ഞാൻ ചോദിച്ചു
അവൻ പറഞ്ഞു ” ഇല്ല കുറച്ചു കൂടി ഉണ്ട് എന്ന് “
ഞാൻ പറഞ്ഞു “അതികം നേരം ടിവി കാണേണ്ട വേഗം ഇരുന്നു പഠിച്ചോ എന്ന് ” അവൻ അപ്പോൾ ടിവി ഓഫ് ചെയ്തു തന്നെ പോയിരുന്നു പഠിക്കാൻ തുടങ്ങി അവന്റെ മുറിയിൽ.