വീട്ടിലേക്ക് വിളിപ്പിച്ചു…… ഞങ്ങൾ അവിടെ ചെന്നു ഞങ്ങൾ നാലുപേരും ബെഡ് റൂമിൽ ഒത്തു കുടി … ചേച്ചിയാണു തുടക്കം കുറിച്ചത്
എന്താ നിങ്ങളുടെ തീരുമാനം
അത് നിങ്ങൾക്കു വിട്ടു തന്നില്ലെ
നിങ്ങൾ രണ്ടു പേരും പഠിച്ച കള്ളൻമാരാ….. എന്നു ഞങ്ങൾക്കു മനസ്സിലായി
ആര് ആരുടെ കയ്യിൽ നിന്നുമാണ് കള്ളത്തരം പഠിച്ചെതെന്നു മാത്രം മനസ്സിലായില്ല:. അത് അവിടെ നിക്കട്ടെ വഴിയെ ഞങ്ങൾ അന്വോഷിച്ചോളാം
നിങ്ങൾ ഗർഭപാത്രം സ്വീകരിക്കുമ്പോൾ അതിനു വരുന്ന സാമ്പത്തിക ചിലവ്വ് ഞങ്ങൾ വഹിച്ചോളാം…… പിന്നെ ഗർഭപാത്ര ദാദാവിന്റെ ബാക്ഗ്രൗണ്ട് സ്വഭാവം എന്നിവയെ കുറിച്ച് ഞങ്ങൾക്കു കൂടി ബോധ്യപ്പെടണം എന്നാലെ ഈ ഗെയിമിൽ ഞങ്ങൾ കാശു മുടക്കുകയുള്ളൂ മറിച്ച് ആരതി പ്രസവിക്കും എന്നു 25 ശതമാനമെങ്കിലും ഉറപ്പുണ്ടെങ്കിൽ കിടപ്പാടം വിറ്റും ചികിത്സിക്കും നിങ്ങൾക്കു തീരുമാനിക്കാം
ആന്റിക്കും മമ്മിക്കും തോന്നുന്നതു തീരുമാനിച്ച് ഞങ്ങളെ അറിയിച്ചാൽ മതി ഞങ്ങൾക്കു സമ്മതം ആരതി പെട്ടെന്ന് പന്ത് വീണ്ടും അവരുടെ കോർട്ടിലേക്കിട്ടു
ഞാൻ ഒന്നും മിണ്ടാതെയിരുന്നു.
‘ ഞാൻ എന്റെ അഭിപ്രായം പറയാം നിങ്ങൾക്ക് സമ്മതമാണെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ സുമ ചേച്ചിയുടെ ഗർഭപാത്രത്തിൽ വളർത്തിയെടുക്കാം ആലോചിച്ചു പറഞ്ഞാൽ മതി സമ്മതമാണെങ്കിൽ ആ ശു പ ത്രിയിൽ പോയി നമുക്ക് വേണ്ടത് ചെയ്യാം.
ഞാൻ മുഖത്തെ ചോര വറ്റി ആകെ ഒരു ഇരുപ്പ് ഇരുന്നു