ചീറി
ഞാൻ ഒരു തവണയാ പറഞ്ഞത് ഏട്ടൻ മാലപ്പടക്കത്തിനു തീ കൊടുത്ത പോലെയാ കള്ളം പറഞ്ഞത്
സത്യം പറഞ്ഞാൽ അവർ നിന്നെ എടുത്തിട്ടു പേരുമാറും നിനക്കറിയാലൊ അതാ ഞാൻ അങ്ങിനെ പറഞ്ഞതു
ഏട്ടൻ പറഞ്ഞതു അവർ വിശ്വസിച്ചു .ഇനിയെങ്ങാനും തിരുത്താൻ പോയാൽ നമ്മൾ രണ്ടു പേർക്കും കിട്ടും പറ്റിക്കപ്പെട്ടെന്നറിഞ്ഞാൽ രണ്ടാളും രാക്ഷസിമാരാകും പിന്നെ നമ്മൾ രണ്ടിനേം അവരുടെ ജീവിതത്തിൽ നിന്നും തൂക്കിയെടുത്തു വെളിയിൽ കളയും. അതു കൊണ്ട് ഏട്ടൻ നല്ലോണം ചിന്തിച്ചു തീരുമാനം എടുക്ക്
നീ ഇങ്ങനെ എന്നെ കുടുക്കിൽ പെടുത്തുമെന്ന് ഞാൻ വിചാരിച്ചില്ല…..
എനിക്ക് ഒരു കുഞ്ഞിനെ വേണം അതിനു ഞാൻ പ്രസവിക്കണം എന്നില്ല എന്റെ ഏട്ടന്റെ രക്തത്തിൽ പിറക്കണമെന്നു മാത്രം അത്രയേ ഞാനുദ്ദേശിച്ചുള്ളൂ എട്ട നിഷ്ടമില്ലങ്കിൽ എന്നോട് ക്ഷമിക്ക് …… അതോടപ്പം എന്നെ ഉപേക്ഷിക്കണം എന്നിട്ടു വേറെ കെട്ടണം
അപ്പോ നിനക്കെങ്ങനെ എന്റെ കുഞ്ഞിനെ കിട്ടും നമുക്ക് ആ ഡോക്ടർ പറഞ്ഞ പോലെ ചെയ്യാം ഒപ്പം കാത്തിരിക്കാം എന്തോ എനിക്കാ ഡോക്ടറുടെ വാക്കുകൾ തള്ളിക്കളയാൻ തോന്നുന്നില്ല …. മോളു കാത്തിരിക്കില്ലെ …… എന്നിട്ടായില്ലെങ്കിൽ നമുക്ക് മോള് പറഞ്ഞ പോലെ ചെയ്യാം
എനിക്കറിയാം എന്റെ ഏട്ടനെ അതോണ്ടാ ഞാൻ ഏട്ടനു വിഷമമാകുമെന്നറിഞ്ഞിട്ടും അങ്ങിനെ പറഞ്ഞത് എന്നിട്ട് എന്റെ നെഞ്ചിൽ വീണു കരഞ്ഞു: ”….. ഞാൻ അവളെ എഴുന്നേൽപ്പിച്ചു സാരമില്ല എന്നു പറഞ്ഞു
മൂ ർ ദ്ദാ വിൽ മുത്തി
അവിടുന്നു ഒരു മാസം കഴിഞ്ഞു കാണും ആന്റിയും ചേച്ചിയും കൂടി ഞങ്ങളെ ആന്റിയുടെ