“പാര്‍വതി”
“അലീന”
“കാവ്യാ”.അവര്‍ വരിവരിയായി പറഞ്ഞു.അപ്പോള്‍ ആ സുന്ദരി പെണ്ണ് പേടിച്ചു നില്‍ക്കുവാരുന്നു അത് കാണാന്‍ നല്ല രസം തോന്നി.
“നിന്നോട് ഇനി പ്രത്യേകം പറയനോടി” ………..?ഞാന്‍ പേടിച്ചു നിന്ന അവളോടായി ചോദിച്ചു
“ഏയ്ഞ്ചല്‍”.അവള്‍ മറുപടി നല്‍കി.
അപ്പനും അമ്മയും അറിഞ്ഞിട്ട പേര് തന്നെ ഏയ്ഞ്ചല്‍ എന്ന്,ഇവള്‍ക്ക് ഇതിലും അനുയോജ്യമായ ഒരു പേര് നല്‍കാന്‍ പറ്റില്ല,സത്യത്തില്‍ ഇവള്‍ ഒരു മാലാഖ തന്നെ എന്ന് ഞാന്‍ വിചാരിച്ചു.അവന്മാര് അവരോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു,ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ തന്നെ നോക്കി ഇരുന്നു.അവസാനം ആ മുഖം എന്‍റെ മുന്‍പില്‍ നിന്നും മാഞ്ഞ് പോയിട്ടും ഞാന്‍ അവളെ കുറിച്ച് ആലോച്ചുകൊണ്ടിരുന്നു.അലക്സ് എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.
“എന്താടാ നീ ആ പെണ്ണിനെ തന്നെ നോക്കി ചാറു കുടിക്കണ കണ്ടല്ലോ,ലബ്ബ് വെല്ലതും ആണോട”?.അവന്‍ ചോദിച്ചു
“ആണോ”?ഞാന്‍ ചോദിച്ചു
“ഡാ വരിനെട ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല ചെറുക്കന് പ്രേമം ആണ് പോലും,കള്ള വെടി വെച്ച് നടക്കുന്നവന് പ്രേമം അല്ല കാമം ആയിരിക്കും തോന്നിയത്”.അലക്സ് കൂട്ടുകാരോടായി പറഞ്ഞു കൊണ്ട് അവന്‍മ്മാരുടെ അവന്‍ പോയി.
ഞാനും ആലോചിച്ചു അലക്സ് പറഞ്ഞതും സത്യം തന്നെ ആണ് പക്ഷെ ഇത് അത് മാത്രം അല്ല മറ്റെന്തോ കൂടി ആണ്,ഇതിന്‍റെ പേര് ആയിരിക്കുമോ പ്രണയം?കാമം ആണെങ്കില്‍ ഇങ്ങനെ ഒരു പ്രത്യേക അനുഭൂതി