തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിപ്പിക്കാന്‍ ഉള്ള എന്‍റെ അവസാനത്തെ മാര്‍ഗം ആയ ആ അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിച്ചു,ഞാന്‍ കണ്ണ് തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി ചെന്നു,എന്‍റെ മുഖ ഭാവം കണ്ടിട്ട് അഞ്ജലിയും അലക്സും ചോദിച്ചു
“എന്താടാ എന്തുപറ്റി”?
“അവള്‍ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു”.
“ഡാ നീ വിഷമിക്കാതെ,നിന്നെ വേണ്ടത്തവളെ നീ മറന്നുകള”.അഞ്ജലി പറഞ്ഞു
“ആര് പറഞ്ഞു എന്നെ വേണ്ടാത്തവള അവളെന്ന്?,അവള്‍ക്ക് എന്നെ ഇഷ്ടമാണ് പക്ഷെ അവള്‍ടെ അച്ഛനെ ഭയന്ന് അവള്‍ അത് സമ്മതിക്കാത്തതാണ് “.ഞാന്‍ പറഞ്ഞു
“അത് നിനക്ക് എങ്ങനെ മനസ്സിലായി”?അലക്സ് ചോദിച്ചു
“അവളുടെ മുഖത്തൂന്നു തന്നെ എനിക്ക് അത് മനസ്സിലാക്കാന്‍ പറ്റി,അവളെ കൊണ്ട് തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിക്കാന്‍ ഉള്ള വഴി എനിക്ക് അറിയാം”.ഞാന്‍ പറഞ്ഞു
“എങ്ങനെ”.രണ്ടു പേരും ആകാംഷയോടെ ചോദിച്ചു
“നിങ്ങള്‍ രണ്ടു പേരും പിന്നെ കാവ്യയും എന്‍റെ കൂടെ നില്‍ക്കണം എങ്കിലേ ഇത് ചെയ്യാന്‍ പറ്റു.”ഞാന്‍ പറഞ്ഞു
“ഞങ്ങള്‍ ഉണ്ടാകും നിന്‍റെ കൂടെ,പിന്നെ കാവ്യയെ കൊണ്ട് ഞാന്‍ സമ്മദിപ്പിച്ചോളാം”.അലക്സ് പറഞ്ഞു