കടിച്ചു പിടിച്ചു എന്‍റെ തുടയില്‍ തന്നെ ഞാന്‍ കയ്യ് മുഷ്ട്ടി വെച്ച് ഇടിച്ചു,ഞാന്‍ അവളെ നോക്കിയപ്പോള്‍ അത്രയും നേരം എന്നെ നോക്കി കൊണ്ടിരുന്ന അവള്‍ നോട്ടം മാറ്റി,അപ്പോള്‍ അലക്സ് അവിടെ നിന്ന് ഒന്നും സംഭവിക്കാത്തത് പോലെ കാവ്യയെ എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു,എന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ എന്നോട് ചോദിച്ചു.
“എന്താടാ ഇനി നിനക്ക് എന്നെ കൂടി തല്ലണോ”?
ഞാന്‍ ഒന്നും മിണ്ടിയില്ല ദേഷ്യം കടിച്ചുപിച്ചു അവിടെ നിന്നു,അലക്സിന്‍റെ ശ്രദ്ധ മുഴുവനും അപ്പോഴും കാവ്യയില്‍ ആയിരുന്നു,അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അവനെ ബാധിക്കുന്നെ ഇല്ലായിരുന്നു.
“ഇറങ്ങി പോയിനെടാ രണ്ടും വായിനോക്കികള്‍”.അലക്സിന്‍റെ നില്‍പ്പ് കണ്ടിട്ട് അയാള്‍ പറഞ്ഞു.
ഞാന്‍ അലക്സിനെ പിടിച്ചോണ്ട് ക്ലാസിനു വെളിയില്‍ ഇറങ്ങി,അവന്‍റെ കഴുത്തിന് പിടിച്ചു ഭിത്തിയില്‍ ചേര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു
“ഡാ കോപ്പെ നീ ഒറ്റ ഒരുത്തന്‍ കാരണമ ഇപ്പോള്‍ ഇത്രയും നാണം കേട്ടത്,അതും അവള്‍ടെ മുന്‍പില്‍”.
“ഡാ കഴുത്തേന്നു വിട് അല്ലെങ്കില്‍ ഞാന്‍ ചത്ത് പോകും”.അവന്‍ പറഞ്ഞു
ഞാന്‍ കഴുത്തിലെ പിടി വിട്ട് അവനെ കലിപ്പിച്ചു നോക്കി.
“എന്‍റെ അളിയാ ഒന്ന് ക്ഷമിക്കു,ആര്‍ക്കും ഒരു അബദ്ധം പറ്റും,പിന്നെ അവന്‍ നമ്മളെ അപമാനിച്ചതിന് നമ്മള്‍ അവനിട്ടൊരു പണി പണിയും ഫൈനല്‍ എക്സാം കഴിഞ്ഞിട്ട്”.അവന്‍ പറഞ്ഞു
“എന്നാലും അവര്‍ടെ മുന്‍പില്‍ നമ്മുടെ വില പോയില്ലേട”?ഞാന്‍ ചോദിച്ചു
“ഒരു കണക്കിന് നമ്മുടെ സ്വഭാവം അവര്‍ നേരത്തെ അറിഞ്ഞത് നന്നയില്ലെ”?