സൗന്ദര്യം ജ്വലിച്ചു നിൽക്കുകയാണെങ്കിലും ഗായത്രിയുടെ മുഖത്ത് ഒരു വിഷാദ ഛായ സ്ഥായിയായി നിൽക്കുന്നത് ഹരി ശ്രദ്ധിക്കാതിരുന്നില്ല…. ഹരി ഗായത്രിയോട് കൂടുതൽ മുട്ടിയുരുമ്മി നിൽക്കാൻ ശ്രമിച്ചപ്പോളൊക്കെ അവൾ അൽപം മാറി നിൽക്കാൻ ശ്രമിച്ചു…..ഹരിയാണെങ്കിൽ എത്രയും പെട്ടെന്ന് രാത്രി ആയെങ്കിൽ എന്ന ചിന്തയിൽ ആയിരുന്നു….. ഗായത്രി അസ്വസ്ഥത പ്രകടിപ്പിച്ചു അകന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ അയാൾ മനസ്സിൽ പറഞ്ഞു….
…….. രാത്രി ആവട്ടെ മോളെ…… നമ്മുടെ ബെഡ്റൂമിൽ എത്തട്ടെ……
വളരെ കുറച്ച് ബന്ധുക്കളും ഹരിയുടെ സുഹൃത്ത് ദേവനും ഗായത്രിയുടെ കൂട്ടുകാരി മീരയും ഫാമിലിയും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുളളൂ…. വിവാഹം കഴിഞ്ഞ് ക്ഷേത്രത്തിനു അടുത്ത് തന്നെയുള്ള ഒരു ഹോട്ടലിൽ ഭക്ഷണം അറേഞ്ച് ചെയ്തിരുന്നു….. ഗായത്രി ഒന്നും കഴിക്കാതെ വെറുതെ ചോറിൽ കൈവിരലുകൾ ഇളക്കി കൊണ്ടിരുന്നു
…….. കഴിക്കെടോ……. തനിക്ക് വിശക്കുന്നില്ലേ?……അതോ ഞാൻ വാരി തരണോ?…….
ഗായത്രിയുടെ ചുമലിൽ പതുക്കെ തട്ടി കൊണ്ട് ഹരി കുസൃതിയോടെ ചോദിച്ചു
ഗായത്രി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.
ഹരിയുടെ വീട്ടിലേക്ക് പുറപ്പെടാൻ നേരമായപ്പോളേക്കും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…കാറിൽ കയറാൻ നേരം ആയപ്പോൾ അവൾ നീതുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
….. കരയല്ലേ മമ്മീ…… ഞാൻ അങ്ങോട്ട് വരുമല്ലോ……..
എന്നാൽ ഗായത്രി കാറിൽ കയറാൻ കൂട്ടാക്കാതെ നീതുവിന്റെ ചുമലിൽ മുഖം അമർത്തി തേങ്ങി കരഞ്ഞു…..
….. എന്താ ഗായത്രി ഇത്……
റീന അൽപം ദേഷ്യത്തോടെ അവളുടെ പുറത്ത് തട്ടി…..
രംഗം പന്തിയല്ല എന്ന് കണ്ട ഹരി ഉടനെ ഇടപെട്ടു….
…… നീതു മോളെന്താ കാറിൽ കയറാതെ നിൽക്കുന്നത്?….. പോയി മാളുവിന്റെ കൂടെ ഇരിക്കൂ……
….. അത് ഹരീ….. അവളെ രണ്ടു ദിവസം കഴിഞ്ഞ് നോക്കിയിട്ട് അയച്ചാൽ പോരെ?…..
ഗായത്രിയുടെ അമ്മാവൻ ചോദിച്ചു
…… ഹേയ് അതിന്റെ ആവശ്യമില്ല… ഞാൻ ആദ്യമേ പറഞ്ഞതാണ്… ഗായത്രിയുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ നീതു എന്റെയും മകളാണ്…… ഇത് പിന്നെത്തേക്ക് മാറ്റി വെക്കേണ്ട യാതൊരു ആവശ്യവുമില്ല….. നീതു പോയി കാറിൽ കയറൂ….. എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പിന്നീട് നമുക്ക് ഒരുമിച്ച് വന്നെടുക്കാം……
…..വാടീ പെണ്ണെ…….
മാളു നീതുവിനെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റി.
ഗായത്രി നന്ദിയോടെ ഹരിയെ നോക്കി
ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നീതുവിനെ പിരിഞ്ഞ് ഇരിക്കാൻ അവൾക് കഴിയുമായിരുന്നില്ല……
എന്നാൽ ഹരിയുടെ പെരുമാറ്റം റീനയ്ക് ഒട്ടും ഇഷ്ടമായില്ല.. എന്തോ പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. അങ്കലാപ്പോടെ നിന്ന ഗായത്രിയുടെപുറത്ത് തട്ടി കൊണ്ട് ഹരി പറഞ്ഞു…..
…… അതൊന്നും ശ്രദ്ധിക്കണ്ട….. താൻ കയറൂ……
പുനർവിവാഹം 1
Posted by