ഗായത്രിയുടെ സൗന്ദര്യം അയാളുടെ മനസ്സ് അത്രയേറെ കീഴടക്കിയിരുന്നു
എത്രയും പെട്ടെന്ന് അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി തന്റെ കിടക്കറയിൽ എത്തിക്കുന്ന നിമിഷം സ്വപ്നം കണ്ട ഹരിക്ക് നീതുവിന്റെ വാക്കുകൾ ഒരു ഷോക്കായി.
…… ഇല്ല…. എന്തു വിലകൊടുത്തും അവളെ സ്വന്തമാക്കിയേ പറ്റൂ…..
ഹരിയുടെ അകം മന്ത്രിച്ചു. മുഖത്ത് വിഷാദ ഭാവം വരുത്തി നീതുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് അയാൾ പറഞ്ഞു…..
…….മോളെ….. എനിക്കു മാളുവും നീയും ഒരു പോലെയാണ്….. ഗായത്രിയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അത് നിന്നെയും ചേർത്താണ്….. ഒരമ്മയുടെ സ്നേഹം എന്റെ മാളുവിനു കൂടെ കിട്ടുമെന്ന് വിചാരിച്ചാണ് ഞാൻ…..
കണ്ണിൽ അൽപം കണ്ണുനീർ വരുത്തി കൊണ്ട് അയാൾ തുടർന്നു…
…… പക്ഷേ ഗായത്രിക്ക് ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കണ്ട…..
….. ഡാഡി വിഷമിക്കല്ലേ……
മാളു അയാളെ ആശ്വസിപ്പിച്ചു….
……. ഇല്ല അങ്കിൾ….. എന്റെ മമ്മിയെ കൊണ്ട് ഞാൻ സമ്മതിപ്പിക്കും…. എന്നിട്ട് ഈ വീട്ടിൽ മാളുവിന്റെ കൂടെ അങ്കിളിന്റെ മകളായി ഞാനും ഉണ്ടാകും………
ഹരിയുടെ കൈ പിടിച്ചമർത്തി കൊണ്ട് നീതു പറഞ്ഞു…..
…….നീതൂട്ടീ……….
സന്തോഷത്തോടെ മാളു നീതുവിനെ പുൽകി……
……ദൈവമേ…. ഇത് നടക്കണേ….നീ അവളെ എനിക്കു തരണേ……
ഹരി മനമുരുകി പ്രാർത്ഥിച്ചു
….. അമ്മാവനും ഇവളുടെ വാക്ക് കേട്ട് തുളളുകയാണോ?…. എത്രയോ തവണ ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇനിയൊരു വിവാഹം ആവശ്യമില്ലെന്ന്…….
നീതു ആദ്യ ശുപാർശയുമായി സമീപിച്ചത് ഗായത്രിയുടെ അമമാവൻ രാഘവകൈമളിനെ ആണു. ഗായത്രിയോട് സംസാരിക്കുന്ന കാര്യം അദ്ദേഹം ഏറ്റെടുത്തു. എന്നാൽ വഴങ്ങാൻ അവൾ തയ്യാറായായിരുന്നില്ല…..
……മോളെ….നീ വേണ്ട എന്നു പറഞ്ഞതിന് ശേഷം ഞാൻ പിന്നെ ഇതുവരെ നിർബന്ധത്തിച്ചിട്ടില്ലല്ലോ…
പക്ഷേ ഇത് അങ്ങനെയല്ല….. നല്ല ബന്ധമാണെന്ന് മാത്രമല്ല നിന്റെ മോൾക്കും ഇത് താൽപര്യമാണ്…. പിന്നെ നല്ല സ്ഥിതി ഉള്ള കൂട്ടത്തിൽ ആണ്….. വയസ്സും അധികമില്ല….. നാൽപ്പതി നാല്…..
എന്നാൽ ഗായത്രി ഒട്ടും താൽപര്യം കാണിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ നീതു നിരാഹാരം ആരംഭിച്ചു…മമ്മി കല്യാണത്തിന് സമ്മതിക്കാതെ ജലപാനം ചെയ്യില്ല എന്നവൾ ശഠിച്ചു
ഗായത്രി ആകെ തളർന്നു…..
വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ കിടക്കുന്ന നീതുവിനെ കണ്ട് അവളുടെ നെഞ്ച് തകർന്നു
ഇത്രയും കാലം ജീവിച്ചത് ഇവൾക്ക് വേണ്ടിയാണ് ഇപ്പോൾ താൻ കാരണം തന്റെ മകൾ….. ഒടുവിൽ നീതുവിന്റെ മുന്നിൽ ഗായത്രിക്ക് കീഴടങ്ങേണ്ടി വന്നു.
……. എന്റെ പൊന്നു മമ്മി……
പുനർവിവാഹം 1
Posted by