മറിയേച്ചി ടാക്കി സിലേക്ക് ഫോൺ ചെയ്തു
സെക്കന്റ് ഷോയ്ക്ക് ബുക്കിംഗ് ഫുള്ളാ ഫസ്റ്റിനു ഒഴിവുണ്ടെന്നു പറഞ്ഞു
എങ്കിൽ ഫസ്റ്റിനു ബുക്ക് ചെയ്യ്
നീയെന്താ ഡ്രസ്സ് മാറുന്നില്ലെ ആന്റി ആരതിയോട് ചോദിച്ചു.
ആരെങ്കിലും ഇന്നിട്ട ഡ്രസ്സ് കൊള്ളാം എന്നു പറഞ്ഞാൽ മതി പിന്നെ അതു അഴിക്കില്ലല്ലോ അവൾ….. മറിയേച്ചി പറഞ്ഞു
ഞാൻ കാപ്പി ഉണ്ടാക്കട്ടെ എന്നു പറഞ്ഞു മറിയ ചേച്ചി അടുക്കളയിലേക്ക് പോയി ഒപ്പം ആരതിയും അമ്മച്ചി കുളിക്കാനും പോയി ഞാൻ സിറ്റൗട്ടിൽ ബെഞ്ചിൽ വന്നിരുന്നു .എന്റെ പിന്നാലെ ആന്റിയും എതിരെ കസേരയിൽവന്നിരുന്നു
ഞങ്ങൾ വർത്താനം പറഞ്ഞിരിക്കുമ്പോൾ അരുൺ അങ്ങോട്ട് കയറി വന്നു
ആന്റി :- നിന്റെ പണി കഴിഞ്ഞോ അരുണേ
ഇന്നു ഞായറാഴ്ച യല്ലേ ഉച്ചവരേമുള്ളൂ ചിലപ്പോൾ നാലുമനി വരെ കാണും
ഈ ആഴ്ച ആരതി വന്നില്ലെ ആന്റി
അവൾടെ കൂട്ടുകാരീടെ കല്യാണത്തിനു പോയിരിക്കുകയായിരുന്നു ഇപ്പോ എത്തീട്ടെ ഉള്ളൂ
അതു പറഞ്ഞപ്പോൾ അരുണിന്റെ മുഖം പ്രകാശ പൂരിതമായി
അപ്പോഴേക്കും മരിയ ചേച്ചി ഒരു കയ്യിൽ ചായയും മറ്റെ കയ്യിൽ പായസവുമായി വന്നു പായസം അരുണിനും ചായ ആന്റിക്കും കൊടുത്തു ചേച്ചി അകത്തേക്ക് പോയി
ഇതെവിടെ നിന്നാ പായസം
ആരതി കൊണ്ടുവന്നതാ
അത് കേട്ടപ്പോൾ അവന്റെ മുഖം’ ഒന്നു കൂടി മിന്നി പിന്നെ അവനെക്കാൾ പ്രായത്തിനു മൂത്തതാണെന്നുള്ള ബഹുമാനം പായസത്തിനു നൽകി മെല്ലെ മൊത്തി കുടിച്ചു . എനിക്കതു കണ്ടു ഉള്ളിൽ ചിരി വന്നു
അപ്പോഴേക്കും രണ്ടു കയ്യിലും ചായയുമായി ‘ആരതി വന്നു പിന്നാലെ ചേച്ചി ഇലയടയുമായും വന്നു ആരതി ഒരു ഗ്ലാസ് ചായ എനിക്കു തന്നു എന്നിട്ടു ഞാനിരിക്കുന്ന ബഞ്ചിൽ കുറച്ചു മാറി ഇരുന്നു. ആന്റി എന്റെ അടുത്ത് ‘ ബെഞ്ചികന്റെ അറ്റത്തിരുന്നു പറഞ്ഞു ഒന്നങ്ങോട്ട് നീങ്ങി ഇരുന്നേടാ എന്നു എന്നോട് പറഞ്ഞു. ഇപ്പോൾ ആരതിയുമായി മുട്ടിയാണ് എന്റെ ഇരുപ്പ് ആന്റി പാത്രത്തിൽ നിന്നും അട എടുത്ത എനിക്ക് തന്നു ഞാനതു ആരതികു കൊടുത്തു ആന്റി വീണ്ടും അടയെടുത്തു എനിക്കു തന്നു.
ഞാൽ മെല്ലെ ഒളികണ്ണിട്ടു അരുണിനെ നോക്കി അവന്റെ മുഖം ആകെ വിളറിയിരിക്കുന്നു .ഞാൻ കുറച്ചു കൂടി ആരതി യോട് അടുപ്പിച്ചിരുന്നു .,, എന്നിട്ടു ചായ കുടിച്ചു തീർത്തതിനു ശേഷം വീണ്ടും അരുണിനെ നോക്കി അവന്റെ മുഖം ചോര വറ്റിയ പോലെ ആയി അവൻ ഞങ്ങളേയും ആന്റിയേയും മാറി മാറി നോക്കി