“ഹലോ …. “
“അസ്സലാമുഅലൈക്കും “
“വ അലൈകും സലാം, എന്തൊക്കെ അളിയാ വിശേഷങ്ങൾ ?
“അൽഹംദുലില്ലാഹ്, സുഖമാണ്, നാട്ടിൽ പോവുന്നതിനുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ…… ?”
“മ് …, ഇനി പെട്ടി കെട്ടാൻ കൂടിയുണ്ട് , സാധനങ്ങൾ ഒക്കെ വെള്ളിയാഴ്ച പോയി വാങ്ങിച്ചു “
“മ് പൊന്നൂസിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും ല്ലേ… ?
“ആ അവൾക്ക് വിളിച്ചാൽ അതൊക്കെ തന്നെ അല്ലെ പറയാനുള്ളു.., ”
”
“വെറുതെ ഓരോന്ന് വാങ്ങി കയ്യിലെ ക്യാഷ് ചിലവാക്കേണ്ടാ :.,നൂറു മോളെ നിക്കാഹ് നല്ലരീതിയിൽ നടത്തണം..
“(നൂറുമോൾ എന്റെ കുഞ്ഞനിയത്തി ആണ്)
“അതൊന്നും കൊഴപ്പല്ല അളിയാ നമ്മടെ പൊന്നൂസിനല്ലേ….. “പിന്നെ നിക്കാഹിനുള്ളതൊക്കെ ഞാൻ കരുതി വെയ്ച്ചിട്ടുണ്ട് *
“മ് … ഷാഹിനക്ക് വിളിച്ചപ്പോ നീ രണ്ടു ദിവസായി വിളിച്ചിട്ടെന്ന് പറഞ്ഞു,, ?
”
(ഷാഹിന എന്റെ ഇത്ത ആണ് )
“ആ പോവുന്നതിനു മുന്നേ ഒന്നു വിളിക്കണം ”