“ഹാ നിങ്ങള് ഡ്യൂട്ടിക് പോവാണോ
?:
“ആ ഞങ്ങൾ നിന്നേം വെയിറ്റ് ചെയ്തിരിക്കാ !”
‘രാത്രി 12 നല്ലേ ഫ്ലൈറ്റ് “
“അതേ… പുലർച്ചെ 4 നു കൊച്ചിലെത്തും “
“ന്ന ഞങ്ങൾ ഇറങ്ങാണ്, യാത്ര ഒക്കെ സുഗമാവട്ടെ, നാട്ടിൽ എത്തീട്ടു വിളിക്കണം “എന്നും പറഞ്ഞു റഷീദ്ക്ക എന്റെ നേരെ ഒരു കവർ നീട്ടീട്ടു പറഞ്ഞു
” ഇത് കുട്ടികൾക്കു കുറച്ചു ചോക്ലേറ്റ് ആണ്, നിനക്കു ബുദ്ധിമുട്ടിലെങ്കിൽ വീട്ടിൽ കൊണ്ടു പോയി കൊടുക്ക് ഇല്ലെങ്കിൽ അനിയൻ വന്നു വാങ്ങിച്ചോളും “
! എന്താ… റഷീദ്ക്ക ഈ പറയുന്നേ എനിക്ക് ബുദ്ധി മുട്ടോ… ഞാൻ ഇത് ഇങ്ങളെ പെരേല് കൊണ്ടോയി കൊടുത്തോളം” എന്നും പറഞ്ഞു അത് വാങ്ങി വെച്ചു്,
“ന്നാ ഓക്കേ പോയിവന്നിട്ട് കാണാം,, സലാം പറഞ്ഞു അവർ ഡ്യൂട്ടിക് പോയി…..
ആഷിക്കും ഹമീദ്ക്കയും കുക്കിങ്ങിലാണ്, ഞാൻ കുറച്ചു നേരം ഒന്നു മയങ്ങ ട്ടേ ,
കട്ടിലിൽ കയറി കിടന്നതും എന്റെ ഫോൺ റിംങ് ചെയ്തു @#$&@#$$@@$
മസ്‌ക്കറ്റിൽ നിന്ന്
അളിയന്റെ call ആയിരുന്നു അത്. ഞാൻ ഫോണെടുത്തു,