നുണക്കുഴി

Posted by

ഹമീദ്ക്ക സലാം മടക്കി
“ഹാ … നീ നേരത്തെ പോന്നോ…….”

“ആ ഞാൻ ഉച്ചവരെ ഡ്യൂട്ടിക് നിന്നൊള്ളു
നാട്ടിൽ പോവുന്നത് പ്രമാണിച്ച് “

“മ് നന്നായി പെട്ടി ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ “

ഇതിനിടയിൽ ആഷിക് ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക് വന്നു

“ടാ നീ പോയി നന്നായി ഒന്നു ഉറങ്ങിക്കോ പെട്ടി ഒക്കെ ഞങ്ങൾ കെട്ടികൊളാം”

“ഓ നിന്റെ ഫോൺ ചെവിന്നു എടുത്തിട്ട് വേണ്ടേ പെട്ടികെട്ടാൻ ഒന്നു പോ.. പഹയാ “

“എന്താണ് ഹമീദ്ക്ക ഇങ്ങള് ഇങ്ങനെ “!ഇങ്ങള് തന്നെ ഇതൊക്കെ പറയണം
:ന്റെ ബീവിയെ കണ്ണുനിറച്ചുകാണാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല, ഞാൻ എന്റെ മൊഞ്ചത്തിന്റെ സൗണ്ടെങ്കിലും ഒന്നു കേട്ടോട്ടെ ഇക്കാ……

“ഓ… നീനക്കുമാത്രല്ല ബീവി ഉള്ളൂ ?;”

എന്നും പറഞ്ഞു ഇക്ക അടുക്കളയിലേക്ക് പോയി, കുക്കിങ്ങുഡ്യൂട്ടി ഇന്ന് ഇക്കാക് ആണ്‌

ആഷിക്കും കൂടെയുണ്ട്, ഞാൻ ഡ്രസ്സ് എല്ലാം അഴിച്ചുവെച്ച് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നപ്പോഴേക്കും റഷീദ്ക്കയും നജീബ്ക്കയും എന്നെ വെയിറ്റ് ചെയ്തിരിക്കയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *