ഞാൻ അത് പറഞ്ഞപ്പോൾ ഇത്താടെ മുഖം അങ്ങോട്ട് വല്ലാതായി
“ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്നായാലും വേണം ഒരു വീട് ,എത്രയെന്നുവച്ച അളിയനെ ബുദ്ധിമുട്ടിക്കാ”
” അത് ജാസി പറഞ്ഞതിലും കാര്യം ഉണ്ട് ഇത്താ”…എന്തൊക്കെ പറഞ്ഞാലും ഇവര് ഇവിടുത്തെ താമസക്കാരാ നിങ്ങൾ ഇറങ്ങാൻ പറഞ്ഞാൽ ഇവര് ഇറങ്ങി കൊടുകേണ്ടിവരും ഇപ്പോൾ ജാസി പറഞ്ഞത് നല്ല ഒരു തീരുമാനം ആണ്
എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം കൂടി
“ഞാൻ എന്റെ ഇത്താനെ വിട്ടുഅതിക ദൂരം ഒന്നും പോവില്ല ഇത്താടെ അടുത്ത് തന്നെ ഉണ്ടാവും ഇത്ത ഒന്ന് വിളിച്ചാൽ വിളികേൾകുന്ന ദൂരത്ത്”
അളിയന്റെ വീടിനോട് ചേർന്ന് തന്നെ ഒരു 5 സെന്റ് ഭൂമി ഉണ്ട് അത് വാങ്ങാനാ എന്റെ തീരുമാനം
” തെ ഈ കിടക്കുന്ന സ്ഥലം അങ്ങോട്ട് വാങ്ങിച്ചാലോ ഇത്താ”
” ടാ അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ നിന്റെ അടുത്ത് അതിനൊക്കെ ഉള്ള പൈസ ഉണ്ടോ .നൂറു മോളുടെ കല്ല്യാണത്തിന് തന്നെ വേണം കുറെ ക്യാഷ് …
ഒക്കെ ശരിയാവും ഇത്താ എല്ലാത്തിനും പടച്ചോൻ ഒരു വഴി കാണിച്ചുതരും .,അളിയനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്
“മ്
ന്നാ ഇനി എന്താചെങ്കിൽ നിങ്ങൾ ചെയ്യിൻ”
ഇത്ത പൊന്നൂസിനെയും കൂട്ടി അകത്തേക്ക് പോയി
അപ്പോഴേക്കും സമയം ളുഹർ ബാങ്ക് കൊടുത്തു