നടന്നാൽ ഒരു 5 മിനിറ്റിനുള്ളിൽ റൂമിൽ എത്തും., നീണ്ട രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ നാട്ടിലേക്കു മടങ്ങുകയാണ്…. $
അതുകൊണ്ടു തന്നെ ഞാൻ ഉച്ചക്കു ശേഷം ലീവ് ആണ് ….കമ്പനിയിൽ ഉള്ളവരോടൊക്കെ യാത്ര പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു ;
റൂമിൽ ഞങ്ങൾ 5 പേരുണ്ട് ഞാനും നജീബ്ക്കയും,റഷീദ്ക്കയും, ആഷികും പിന്നെ ഞങ്ങളുടെ സ്വന്തം ഹമീദ്ക്കയും ഞങ്ങളുടെ റൂമിൽ ഏറ്റവും പ്രായം ഉള്ള ആളാണ് ഹമീദ്ക്ക. ഏറ്റവും മുകളിലത്തെ നിലയിലാണ് ഞങ്ങളുടെ റൂം, ഞാൻ ഫ്ലാറ്റിൽ ഉള്ള എന്റെ പരിചയക്കാരോടൊക്കെ യാത്ര പറഞ്ഞു നേരെ റൂമിലേക്ക്…….
നജീബ്ക്കയും റശീദ്‌കയും ഡ്യൂട്ടിക് പോവാൻ ഉള്ള തയ്യാറെടുപ്പിലാണ്
ആഷിഖ് ആണെങ്കിൽ അവന്റെ പ്രിയതമയുമായി ഫോണിൽ സൊള്ളിക്കൊണ്ടിരിക്കാ….
അവൻ ഫുൾടൈം ഫോണിൽ തന്നെയാ, അവനെ കുറ്റം പറയാൻ പറ്റൂലാ
നിക്കാഹ്കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുന്നേ കെട്ടിയ പെണ്ണിനെ തനിച്ചാക്കി സുന്ദരമായ നല്ല
നാളുകളും മോഹങ്ങളും കെട്ടിപ്പെറുക്കി തിരികേ പറന്നവന….
ഹമീദ്ക്ക ആണെങ്കിലോ അടുക്കളയിൽ പത്രങ്ങളോട് മല്ലിടുകയാ,
ഡാ….ആഷിഖ് വന്നോന്നു സഹായികടാ…., ഇ സവാള ഒന്നു അരിഞ്ഞു താട ഹമുക്കേ….
ഹമീദ്ക്ക അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറയുന്നുണ്ട്
അഷികനാണെങ്കിൽ അത് കേട്ടാ ഭാവം പോലും ഇല്ലാ
“അസ്സലാമുഅലൈക്കും അമീദ്ക്കാ “
“വ അലൈകുംസലാം”