ഹോർണിങ് ബെല്ല് അടിച്ചു അതികനേരം എനിക്ക് കാത്ത്നിൽക്കേണ്ടി വന്നില്ല ഉടനെ കതക് തുറന്നു …
എല്ലാരേയും ഞെട്ടിക്കാൻ നിന്നഞാൻ ഞെട്ടി പോയി
“” ആരാ …എന്ത് വേണം””
ന്നും ചോദിച്ചു എനിക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി മുന്നിൽ വന്നു നിൽകുന്നു…
ഞാൻ അകെ ഷോകായി പോയി ഞാൻ വീടും പരിസരോം ഒന്ന് കണ്ണോടിച്ചുനോക്കി ഇല്ല ക്ക് വീടൊന്നും മാറീട്ടില്ല …..
അപ്പോഴേക്കും …
“ഇങ്ങളോട ചോതിച്ചത് ആരാന്ന്””എന്താ ചെവികേൾക്കൂലേ “””
പടച്ചോനെ വീട് മാറീട്ടില്ല ഇത് തന്നെ ഇന്റെ വീട്ടിൽ വന്ന് എന്നോട് ആരാന്ന് ചോദിക്കാൻ ഇവൾ ആരാണാവോ …..
എന്തായാലും വേണ്ടില്ല ഇന്നേ ഒന്ന് പരിചയ പെടുത്താന് ഞാൻ കരുതി പറയാൻ തുടങ്ങുബോഴേകും ഇത്തയുടെ സൗണ്ട് അടുക്കളയിൽ നിന്നും ….
“” ആരാ മോളെ അവിട വന്ന്കണത്””
“” അറീലത്താ…ഒന്നും പറയുന്നില്ല ഇങ്ങള് ഒന്നിങ്ങട്ടുവരിം…
ഇത്ത ആരാന്ന് നോക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നതും എന്റെ ഇത്താന് ഉള്ള വിളിയും ഒപ്പമായിരുന്നു….
എന്നെ കണ്ടതും ഇത്ത ആകെ ഷോക്ക് ആയിപോയി ഇത്താടെ ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നുണ്ട്….
“”ജാസിമോൻ ന്റെ ജാസിമോൻ “”
ഇത്താനും വിളിച്ചുഞാൻ ഇത്താടെ അരികിലേക്ക് പോയി