എനിക്ക് ഒരു ചായ വേണം നാസർക്കാ ഇന്നലെ ഒന്നും കാര്യമായിട്ട് തിന്നില്ല പിന്നെ കിട്ടിയത് ഒരു ബൺ ആണ് ഫ്ലൈറ്റിൽനിന്നു പറഞ്ഞു തീർക്കും മുന്നേ നാസർക്ക വണ്ടി ഒരു ചായക്കടയുടെ മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ ഇറങ്ങി ഞാൻ ഉള്ളിലേക്ക് നോക്കി ഒരു ചായയും ചുണ്ടിൽ വച്ച് ഇന്നലത്തെ t v ന്യൂസിലെ കഥയും പറഞ്ഞിരിക്കുന്ന കാക്കാമാരും ചുണ്ടിൽ ഒരു കുറ്റി ബീഡിയും കയ്യിൽ ചന്ദ്രിക പേപ്പറും പിടിച്ചു കുറച്ചപ്പുറത്ത് നുണയും പറഞ്ഞിരിക്കുന്ന ഒരുകൂട്ടകാരും ..ഞങ്ങൾ ഒരു കാലിച്ചായയും കുടിച്ചിറങ്ങി വണ്ടിയിൽ കയറും ബോഴാണ് എന്റെ കണ്ണിൽ അത് പെട്ടത് തലയിൽ പുള്ളിതട്ടവും വെള്ളത്തൊപ്പിയും വച്ച് കുറച്ചു പൈതങ്ങൾ മദ്രസയിലേക്ക് പോവുന്ന ആ കാഴ്ച ന്റെ ഉപ്പാടെയും ഉമ്മാടേയും മരണം കഴിഞ്ഞു നൂറു മോളെ ഞാൻ മദ്രസയിൽ ആക്കി കൊടുക്കാറ നടക്കാൻ വെയികൂലന്ന് പറയുമ്പോൾ ഞാൻ ഓളെ എടുക്കും അപ്പോൾ അവൾ എന്റെ കവിളിൽ ന്ന ന്റെ ഇക്കാക്കാക്ക് ഒരു സമ്മാനം ന്നു പറഞ്ഞു ഒരു ഉമ്മയും തരും ….
വണ്ടി നീങ്ങി തുടങ്ങി ….ഞാൻ ചുറ്റും നോക്കിയപ്പോൾ ആണ് അത് കണ്ടത് താമരയും .അരിവാളും .കയ്യും കൊണ്ട് മതിലുകളും റോഡ് നിറഞ്ഞു നിൽക്കുന്ന ആ പോസ്റ്ററുകൾ ഒരു മതിൽ പോലും വെറുതെ വിട്ടിട്ടില്ല …
സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും അഫ്സലും sfi കാരായിരുന്നു “”സ്വതത്രം ജനാതിപത്യം ”
“”ജനാധിപത്യം സോഷ്യലിസം”
“”സോഷ്യലിസം സിന്താബാ “”
ഇതങ്ങു പറയുമ്പോൾ ഉണ്ടാവുന്ന സുഖവും സമാധാനവും ധൈര്യവും ഒന്ന് വേറെതന്നെയാ …
പണ്ട് ഞങ്ങൾ കളിച്ചും ചിരിച്ചും നടന്നസ്ഥലങ്ങളിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുന്നത് ഒരു വളവ്കഴിഞ്ഞാൽ വീട് എത്തി ഓർകുമ്പോൾ എന്തോ വല്ലാത്ത ഒരു സുഖം
നൂറു മോളെയും പൊന്നൂസും ഇത്തയും എന്നെ കാണുമ്പോൾ ഉണ്ടാവുന്നഞെട്ടൽ ആലോചിച്ചുഇപ്പോൾ തന്നെ എനിക്ക് ചിരുവരുന്നു
വീട്ടിനു മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ പെട്ടിയെല്ലാം വീടിനു മുന്നിൽ ഇറക്കി വച്ചു …നൂറു മോൾ കോളേജിൽ പോവാനുള്ള തിരക്കിലായിരിക്കും പൊന്നൂസ് നീച്ചിട്ടും ഉണ്ടാവില്ല ഇത്ത അടുക്കളയിൽ തിരക്കിലും ആവും എന്ന് എന്റെ മനസ്സ് പറയുന്നു ….ഞാൻ വീടിന്റെ ഉമ്മറത്തു കയറി ബെൽ അടിച്ചു
റിംഗ് റിംഗ് റിംഗ് ….
നുണക്കുഴി
Posted by