ഇതിനിടയിൽ അളിയൻ പുതിയ വീട് വച്ച് അവിടേക്ക് താമസം മാറി കൂടെ ഞങ്ങളെയും കൊണ്ട് പോയി ആ പുതിയവീട്ടിലേക്ക് അങ്ങനെ ഞങ്ങൾ വീണ്ടും ഒരുമിച്ചു…
പക്ഷെ ന്റെ ഇത്താടെ മുഖത്തുപണ്ടത്തെ ആ സന്തോഷം ഒന്നും ഇല്ലായിരുന്നു കല്യാണം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും പടച്ചോൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ല ….
വർഷങ്ങൾ പിന്നെയും കടന്നു പോയി ….പി
പ്ലസ് ടു കഴിഞ്ഞുഞാൻ ജോലിക്ക് try ചെയാൻ തുടങ്ങി …
പക്ഷെ ഒന്നും തന്നെ ശരിയായില്ല അങ്ങനെ കുറെ മാസങ്ങൾ …
ഇന്റെ ഇത്താടെ പ്രാർത്ഥനയോ അതോ കണ്ണീരിന്റെ ഫലമോ ഇത്താക്ക് ഒരു കുഞ്ഞുണ്ടായി …ഒരു പെൺകുഞ്ഞു …
ഞങ്ങടെ സ്വന്തം “”പൊന്നൂസ് “”
” അത് ശെരി ഉറങ്ങാനെന്നും പറഞ്ഞു പോന്നിട്ടു വെറുതെ ആലോചിച്ചിരിക്ക…”
ഹമീദ് ഇക്കാടെ ചോത്യം ആണ് എന്നെ പഴയആ ഓർമയിൽ നിന്നും തട്ടി വിളിച്ചത് കഥകള്‍.കോം അപ്പോഴും ഒരു ലക്ഷ്യവും ഇല്ലാതെ ക്ലോക്കിലെ സൂചികറങ്ങി കൊണ്ടിരികാ
” ഹമീദ്ക്കാ… ഫുഡ് ഒക്കെ റെഡിആയോ ?”
“മ് അതൊക്കെ എപ്പോഴേ റെഡി”
ഫുഡ് കഴിക്കാൻ വേണ്ടി നിലത്തുപേപ്പർ വിരിച്ചുകൊണ്ടിരിക്കുന്ന ആഷിക്കിന്റെ ആയിരുന്നു ആ മറുപടി
അപ്പോഴേക്കും ഹമീദ് ഇക്ക ബിരിയാണി കൊണ്ടുവന്നു…
ഞാൻ പോവുന്നത് പ്രമാണിച്ചു ഇന്ന് റൂമിൽ എന്റെ വക പാർട്ടിയാ
പ്രവാസികളുടെ ഫുഡ് കഴിക്കൽ ഒരു രസമുള്ള കാഴ്ചയല്ലേ അവിടെ ജാതിയും മതവും ഒന്നും ഇല്ല എല്ലാരും ഒപ്പം ഇരുന്നുഒരു ഉമ്മയുടെ മക്കളെ പോലെ ഒരു പത്രത്തിൽനിന്നും സ്‌നേഹവും സന്തോഷവും പങ്കിട്ട് അത് ഒരു