ഇത്താടെ നിക്കാഹ് നു ശേഷം ഞങ്ങൾ പിന്നെ ആ വീട്ടിൽ നിന്നിട്ടില്ല
ഞങ്ങൾ കളിച്ചു വളർന്ന,ന്റെ ഉമ്മാടെ മണമുള്ള, ഉപ്പാടെ വാത്സല്യ മുള്ള ഞങ്ങളുടെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഞങ്ങൾ പടി ഇറങ്ങി
പിന്നീടങ്ങോട് ഞങ്ങൾ ഉമ്മാന്റെ വീട്ടിൽ ആയിരുന്നു അവിടെ തന്നെ സ്കൂളിലും ചേർത്തു
പിന്നെ എന്റെയും നൂറു മോൾടേം മാത്രം ലോകമായിരുന്നു
ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ എൻ്റെ പഴയ ആ ഓർമകളിൽ നിന്നും ഉണരുന്നത്
നാട്ടിൽ നിന്നും അഫ്സലിന്റെ ഫോൺ ആയിരുന്നു അത്(ഞാൻ നാട്ടിലേക്ക് വരുന്നത് അവനുമാത്രമേ അറിയുള്ളൂ)
ഫോൺ എടുക്കാൻ വേണ്ടി നിന്നപ്പോഴേക്കും ഫോൺ കട്ടായി….
തിരിച്ചുവിളിക്കാൻ നിന്നപ്പോഴേക്കും തെ അവന്റെ whatsapp msg
ടാ നീ എപ്പോഴാ അവിടുന്ന് കയറുന്നത്…..
“രാത്രി 12ന് കയറും ഇൻഷാഅല്ലാഹ് അവിടെ രാവിലെ 5:20ന് ഇറങ്ങും”
” എയർപോർട്ടിൽ ഞാൻവരണോ ”
” വേണ്ടടാ നീ എങ്ങാനും പോരുന്നത് നിന്റെ വീട്ടിൽ അറിഞ്ഞാൽ ഉടനെ അത് എന്റെ വീട്ടിലും അറിയും, അളിയന്റെ ഫ്രണ്ട് വണ്ടിയുമായി വരാന്നുപറഞ്ഞിട്ടുണ്ട് ”
“ടാ നീ നാളെ എങ്ങോട്ടും പോവരുത് അവിടെ ഉണ്ടാവണട്ടോ..”
” ഇല്ലട ഞാബടെ ഉണ്ടാവും നീ വന്നുപോയിട്ടേ ഇനി ഞാൻ പണിക്കുപോവുന്നുള്ളു പേരെ ….
“മ്മ് മതി ”
” എന്നാ ഒക്കെടാ നാളെ വീട്ടിൽ വന്നിട്ട് കാണാം”
“മ്മ് ഒക്കെടാ “