എൻറെ ഇത്തയുടെ നിലവിളിയും ദൂരെ നിന്ന് തന്നെ എനിക്ക് കേൾക്കാമായിരുന്നു
ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് എന്നെ കൊണ്ടു പോയപ്പോ എനക്ക് അവരുടെ മുഖത്തേക്കു നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല ഇ എട്ടു വയസ്സുകാരന്
എന്നും കൂട്ടിനു ഈ പൊന്നു മോൻ ഉണ്ടാവും എന്ന് പറഞ്ഞിട്ട് എന്നെ ഇത്തനേം നൂറു മോളേം തനിച്ചാക്കി അവരു പോയി പടച്ചോന്റെ അടുത്തേക്ക്
ഉമ്മ ചിരിച്ചു കൊണ്ടാ കിടക്കുന്നത് ഉപ്പയുടെ മുഖം വല്ലാതെ പ്രകാശികുന്നുണ്ട് പെട്ടെന്നാണ് എനിക്ക് നൂറുമോള്ടെ കാര്യം ഓർമ്മ വന്നത്
എന്റെ കണ്ണുകൾ അവളെ തിരഞ്ഞു
ഇവിടെ എന്താ നടക്കുന്നതെന്ന് മനസിലാവാതെ മൂത്തമ്മാന്റെ മടിയിലിൽ ഇരുന്നു അവൾ എല്ലാരേം നോക്കികൊണ്ടിരികാ
ഞാൻ നൂറു മോളെ കെട്ടിപിടിച്ച് കുറെ കരഞ്ഞു
ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പോയി
പിന്നെ ആ വീട്ടിൽ ഞങ്ങൾ മൂന്നു പേര് തനിച്ചായി
ഇത്തന്റെ കല്യാണo നീ ട്ടിവെച്ചെങ്കിലുംഅളിയന് ലീവില്ലാത്തതുകൊണ്ടു രണ്ടുമാസം കഴിഞ്ഞപ്പോ ഇത്താടെ നിക്കാഹ് നടത്തി
ഞങ്ങളെ ഒറ്റക്കാക്കി പോവുന്നതിൽ ഇത്താക്ക് നല്ല വിഷമം ആയിരുന്നു
അളിയന്റെ കൂടെ ഇത്ത കാറിൽ കയറിപോവുമ്പോ ഞാൻ കരഞ്ഞില്ല, കരഞ്ഞ ഇത്താക്ക് അത് കൂടുതൽ സങ്കടാകെ ഉള്ളൂ
അങ്ങനെ ഞാനും നൂറു മോളും തനിച്ചായി