ചേച്ചിക്കെന്നെ നന്നായി പിടിച്ചു എന്ന് എനിക്ക് ആ വർത്താനത്തിൽ നിന്ന് അത് മനസിലായി. ഞാൻ എൻറെ ഷർട്ടും കൊണ്ടു വന്ന് കാണിച്ച് കൊടുത്തു. ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടുകാരായി.
പക്ഷെ ആ പെട്ടിയിൽ എന്താണെന്നു അറിയാൻ എന്നിൽ ആകാംഷ ഉണ്ടായി. ഞാൻ അതിൽ എന്തായിരിക്കും എന്ന് ചിന്തിച്ച് ഇരിപ്പായി. അങ്ങനെ ഒരു തീരുമാനം എടുത്തു. അത് പരിശോധിക്കണം അതിൽ എന്താണെന്നു കണ്ടുപിടിക്കണം. ആന്റി വീട്ടിൽ ഇല്ലാത്ത സമയത്തെ അതിനു അവസരം കിട്ടൂ. ഞാൻ ആ സമയത്തിനായി കാത്തിരിപ്പ് തുടങ്ങി. ആന്റി പലതവണ പുറത്തേക്ക് പൊകുന്ന സമയങ്ങളിൽ ഞാൻ അത് തുറന്ന് പരിശോധിക്കാൻ സ്രമങ്ങൾ നടത്താൻ നോക്കി. പക്ഷെ ആന്റി കയറി വന്നാൽ പണി പാളും എന്നറിയാം. അതു കൊണ്ട് ശ്രമങ്ങൾ വിഭലമായി.
അങ്ങനെ ഇരിക്കുംബോളാണ് ആന്റി ഏതോ ബന്ധുവിൻറെ വീട്ടിൽ പോകുന്ന കാര്യം എന്നോട് പറഞ്ഞത്. ഇത് തന്നെ അവസരം ഞാൻ മനസ്സിൽ പറഞ്ഞു. ആന്റി കൂടെ വരുന്നോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് പഠിക്കാൻ ഉണ്ടന്ന്. ആന്റി ഒറ്റക്ക് പോയി. ഞാൻ ആന്റി പോയി ഉടനെ തന്നെ ആന്റിയുടെ മുറിയിൽ കയറി വാതിൽ മെല്ലെ ചാരി ഇട്ടു എന്നിട്ട് അലമാര തുറന്നു. ആ പെട്ടിയും സി.ഡികളും എടുത്ത് കട്ടിലിൽ വച്ചു പെട്ടി തുറന്നു. അതിൽ ലാപ് ടോപ്പ് പോലെ ഇരിക്കുന്ന എന്തോ സാധനം പിന്നെ ഒരു ചാർജറും ഉണ്ടായിരുന്നു. ഞാൻ ലാപ് ടോപ് പൊലിരിക്കുന്ന സാധനം തുറന്നു കാഴ്ച്ചയിൽ ലാപ്ടോപ്പ് പോലുണ്ട്. പക്ഷെ വേറെ എന്തൊ ആണ് സാധനം. കീ ബോർഡ് ഇല്ലാ ഒരു ഡിസ്പ്ലേ ഉണ്ട്. കീ ബോർഡിൻറെ സ്താനത്ത് ഒരു വലിയ വട്ടം അവിടെ ഇൻസർട്ട് ഡിസ്ക് (insert disk) എന്ന് എഴുതിയിരിക്കുന്നു.