ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Posted by

“എന്തിനാ മോനെ ഈ പ്രാവിശ്യം ട്രാന്‍സ്ഫര്‍ “?.നന്ദിനിയമ്മ ചോദിച്ചു.

“എല്ലാ വട്ടത്തെയും പോലെ ഒരു കേസ് അന്വേഷണം എസ്.പി എനിക്ക് കൈമാറാന്‍ ഇരുന്നപ്പോള്‍ ആണ് ഈ ട്രാന്‍സ്ഫര്‍ കിട്ടിയത്,പോരാത്തതിന് ഒരു രാഷ്ട്രീയ കൊലപാതകം കൂടി അപ്പോള്‍ പിന്നെ ട്രാന്‍സ്ഫര്‍ കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.ഞാന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ആ കേസ് എനിക്ക് ഉറപ്പായും തെളിയിക്കാന്‍ പറ്റുമായിരുന്നു പക്ഷെ അതിനു മുന്‍പ്”……., ദാസ് പറഞ്ഞു നിര്‍ത്തി.

“അത് പോട്ടെ ഡാ,എന്‍റെ മോന്‍ മിടുക്കനാണെന്ന് അമ്മയ്ക് അറിയാം,ഒരു കണക്കിന് മോന് ട്രാന്‍സ്ഫര്‍ ഇങ്ങോട്ട് തന്നെ കിട്ടിയത് നന്നായില്ലെ,അതുകൊണ്ടല്ലെ അമ്മയ്ക്ക് കുറെ നാളിനു ശേഷം മോനെ കാണാന്‍ പറ്റിയതും,നിനക്ക് ഇനി കുറച്ചു നാളെങ്കിലും അമ്മയോടൊപ്പം ഇവിടെ കഴിയാന്‍ പറ്റുന്നതും”.നന്ദിനി പറഞ്ഞു

“അതും ശരിയാണമ്മെ,ഇനി ഉടനെ ഒന്നും അടുത്ത ട്രാന്‍സ്ഫര്‍ കിട്ടാതിരുന്നാല്‍ കൊള്ളാം”.ദാസ് പറഞ്ഞു

അതേസമയം നന്ദിനി മകന്‍റെ കല്യാണക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ അവനോട് പറയണോ വേണ്ടിയോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു.

“അമ്മെ”.എന്ന ദാസിന്‍റെ വിളി കേട്ടിട്ടാണ് നന്ദിനി ആ ചിന്തയില്‍ നിന്നും മുക്ത ആയത്.

“അമ്മ എന്ത് ആലോചിച്ചുകൊണ്ടിരിക്കുവരുന്നു?”.ദാസ് ചോദിച്ചു

“ഒന്നും ഇല്ലെട വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നത”.നന്ദിനി പറഞ്ഞു

“അതൊന്നും അല്ല എന്താണെന്ന് തുറന്ന് പറ അമ്മെ,അല്ലെങ്കില്‍ പിന്നെ അമ്മേടെ ഈ മോന്‍ പിണങ്ങുവെ”………..

“നീ ദേഷ്യപ്പെടില്ലെന്നു ഉറപ്പ് തന്നാല്‍ പറയാം”.

“ഞാന്‍ ദേഷ്യപ്പെടില്ല അമ്മ പറയ്”.

“നിന്നെ ഒരു കല്യാണം കഴിപ്പിക്കുന്ന കാര്യത്തെ കാര്യത്തെക്കുറിച്ചാ ഞാന്‍ ആലോചിച്ചത്”.

“ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളത കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന്”.

“അതെന്താട നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?”
“അതോ നീ സന്യസിക്കാന്‍ പോവാണോ?”.നന്ദിനി ചോദിച്ചു.

“അതല്ലമ്മേ ഇപ്പോള്‍ തന്നെ കണ്ടില്ലെ എന്‍റെ അവസ്ഥ,സ്വന്തം അമ്മയുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറില്ല,ഇനി ഒരു പെണ്ണിനെ കെട്ടി അതിന്‍റെ സന്തോഷം കൂടി ഞാന്‍ നശിപ്പിക്കണോ?”

“ഡ നീ പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കല്ലേ എനിക്ക് ഒരു കൂട്ടിന് വേണ്ടി എങ്കിലും നീ കല്യാണം കഴിക്കണം,ഞാന്‍ പോയി കഴിഞ്ഞാല്‍ നിനക്ക് ഒരു തുണ വേണ്ടേ?,ഇതു അമ്മേടെ ഒരു ആഗ്രഹമ കുട്ടന്‍ എതിര് പറയരുത്……..

Leave a Reply

Your email address will not be published. Required fields are marked *