അപസര്‍പ്പക വനിത 3

Posted by

ജി.ഗുരുമൂര്‍ത്തി. എംഎ. എം.എഡ്. എല്‍.എല്‍.ബി.
അതിന്‌ തൊട്ട് താഴെ അദ്ദേഹത്തിന്റെ ജൂനിയറിന്റെ പേരും രേഖപ്പെടുത്തീരിക്കുന്നു.
ചിത്ര സ്വാമിനാഥന്‍. എല്‍ എല്‍ ബി.
ചെറിയ കാട്‌ പിടിച്ച സ്ഥലത്തില്‍ ഉള്ള ആ പുരാതനമായ തറവാടിന്‌ മുന്നില്‍ വണ്ടി നിര്‍ത്തി ഞങ്ങള്‍ ഉള്ളിലേക്ക് കയറിയതും. ആ വലിയ വീട്ടില്‍ വിളക്കുകള്‍ പെട്ടെന്ന് അണഞ്ഞു. ഞാന്‍. മുന്‍ വശത്തെ വാതിലും തുറന്ന് കിടക്കുന്നു.
എനിക്കെന്തോ മനസ്സില്‍ അപായ സൂചന മുഴങ്ങുന്നത് പോലെ തോന്നി. എന്റെ രക്തോട്ടം ത്വരിതഗതിയില്‍ പായാന്‍ തുടങ്ങി. പേശികള്‍ വലിഞ്ഞു മുറുകി. ഒരു യോദ്ധാവിന്റെ വീര്യത്തോടെ ഞാന്‍ ജാക്കറ്റില്‍ നിന്ന് പിസ്റ്റള്‍ എടുത്തു.
“…വൈഗ….എന്തോ പ്രശനമുണ്ട്….”.
ഇതേ ഭാവത്തോടെ ഐഷയും അവളുടെ വാനിറ്റി ബാഗില്‍ നിന്ന് ചെറിയ പിസ്റ്റള്‍ എടുത്തു പിടിച്ചു. ഞങ്ങള്‍ ചുമര്‍ ചാരി നിന്ന് ഉള്ളിലേക്ക് പാളി നോക്കി. ഇരുട്ടില്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. ചെറു പടിഞ്ഞാറന്‍ കാറ്റില്‍ കരങ്ങളുടെ ചില്ലകള്‍ ഉലയുന്ന ശബ്‌ദ്ധം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി കേഴ്ക്കുന്നു.
പെട്ടെന്ന് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന ശബ്‌ദ്ധം കേട്ടു. അതിനൊപ്പം വിളക്കുകളും പ്രകാശിച്ചു.
എനിക്കെന്തോ ആ സമയത്ത് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. ഐഷയോട് സിഗനല്‍ കാണിച്ച് ഞോടിയിടയില്‍ ഉള്ളിലേക്ക് കയറി പിസ്റ്റള്‍ ചൂണ്ടി. ഇല്ല ആ മുറിയിലാരുമില്ല. പിന്നാലെ കയറിയ ഐഷയും അതിവേഗത്തില്‍ ആ മുറി മൊത്തത്തില്‍ പരതി.
പെട്ടെന്നാണ്‌ കോറിഡോറില്‍ നിന്ന് കാലടി ശബ്‌ദ്ധം കേട്ടത്. എന്റേയും ഐഷയുടേയും പിസ്റ്റളുകള്‍ അങ്ങോട്ടേക്ക് തിരിഞ്ഞു. മുന്നില്‍ നിന്ന് വലത് തിരിഞ്ഞാണ്‌ ആ കോറിഡോര്‍. ഞങ്ങളുടെ നിശ്വാസത്തിന്റെ ചെറു മുഴക്കം പരസ്പരം കേഴ്ക്കാമായിരുന്നു. ആ കാലടി ശബ്‌ദ്ധം അടുത്തുകൊണ്ടിരുന്നു.
“….ഫ്രീസ്സ്…”. ഞാന്‍ അലറികൊണ്ട് കോറി ഡോറിലേക്ക് ചാടി.
അത് ചിത്ര സ്വാമിനാഥനായിരുന്നു. എന്നിലെ നിശ്വാസം നോര്‍മലായി. പക്ഷേ എന്റെ അലര്‍ച്ചയില്‍ ചിത്ര സ്വാമിനാഥിന്റെ കയ്യിലിരുന്ന ഫയല്‍ താഴേ പോയീരുന്നു. അവരും നന്നേ പേടിച്ചീരുന്നു.
“…വൈഗ്ഗാ….എന്താ ഇത്..പേടിച്ചൂട്ട്യോ…എന്റെ നല്ല ജീവനങ്ങ് പോയി….”. ചിത്ര സ്വാമിനാഥന്‍ എന്നെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *