കാദറിക്ക ജീപ്പിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും സ്റ്റീലില്‍ തിളങ്ങുന്ന ഒരു പിസ്റ്റള്‍ എടുത്ത് എന്റെ ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ വച്ച് സിബ്ബ് അടച്ചു. കാദറിക്ക എന്നെ ഇമവെട്ടാതെ അല്‍പ്പനേരം നോക്കികൊണ്ടവസ്സാനം കാലുയര്‍ത്തി താഴേ ചവിട്ടി സല്യൂട്ട് തന്നു. ഞാന്‍ ആകെ അന്താളിച്ച് പോയി.
“…എന്താ കാദറിക്ക കാണിക്കുന്നേ….എന്നെ കളിയാക്കുകയാണോ….????.”. അന്താളിപ്പ് മാറാതെ ഞാന്‍ ചോദിച്ചു.
“…മാഡത്തേ കണ്ടതിന് ശേഷം വിളിക്കൂ…..”
“…ശരി കാദറിക്ക…..”.
“…പോയി വിജയിച്ച് വരൂ എന്റെ സിംഹ കൂട്ടീ…..മുന്നിലെ തടസ്സങ്ങള്‍ ശ്രദ്ധിച്ച് തരണം ചെയ്യൂ…..”. കാദറിക്ക വണ്ടിയുടെ സ്റ്റാര്‍ട്ടര്‍ ബട്ടന്‍ അമര്‍ത്തി. സ്റ്റാര്‍ട്ടായ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു.
വെടിയുണ്ട കയറിയ കാല്‍ നീട്ടി വച്ച് കാര്‍ പോര്‍ച്ചില്‍ ഇരിക്കുന്ന ഗൂര്‍ഖ രാം സിങ്ങ് എനിക്ക് നേരേ നോക്കി സല്യൂട്ട് ചെയ്തു. ഞാന്‍ ചിരിച്ചു.
ഞാന്‍ വണ്ടി മുന്നോട്ട് പായിക്കുന്നതിനിടയില്‍ മിററിലൂടെ പുറകോട്ട് നോക്കി. കാദറിക്ക കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ മോട്ടോര്‍ ബൈക്ക് മുന്നോട്ടേക്ക് കുതിപ്പിച്ചു.
കോടമഞ്ഞിലുടെ മഞ്ഞവെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് തേയില കുന്നിനിടയിലൂടെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡിലൂടെ പച്ച കറുത്ത എന്‍ഫീള്‍ഡ് പടകുതിര പോലെ ഒഴുകി. മാഡത്തിന്റെ അധീനതയിലുള്ള ഈ തേയിലതോട്ടം കഴിഞ്ഞാല്‍ കേരള സര്‍ക്കാറിന്റെ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കൊടും കാടാണ്. വന്യ മ്യഗങ്ങളുടെ ആക്രമണത്തിനും സാധ്യതയുണ്ട്. കാട്ടു മ്യഗങ്ങളുടെ ആക്രമണങ്ങളേക്കാള്‍ പേടിക്കേണ്ടത് പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസിഫര്‍ എന്ന് കൊടും ഭീകരനേയാണ്. എത് ഇരുട്ടില്‍ നിന്നും ഭീകരത ഉളവാക്കാനുള്ള അവന്റെ കഴിവ് അപാരമാണ്. മാഡത്തിന്റെ ലാപ്റ്റോപ്പില്‍ അവനെ കുറിച്ചുള്ള ചില കേസ്സുകളുടെ കീ നോട്ട്സ് ഒരാവര്‍ത്തി വായിച്ചപ്പോള്‍ തന്നെ ചെറിയ പേടി തോന്നിപ്പോയീരുന്നു. കാദറിക്ക പറഞ്ഞ മാതിരി മരണഭയം മനസ്സില്‍ നിന്ന് മാറ്റിയാല്‍ തന്നെ പിന്നെ ബാക്കി വരുന്നത് ഉറച്ച ധൈര്യമാണ്. ആ വാക്കുകളില്‍ എന്റെ മനസ്സിലേക്ക് പകര്‍ന്ന് തരുന്ന ആത്മവിശ്വാസം വളരേ എറേയാണ്. എന്തായാലും ഇന്ന് മാഡത്തിന്റെ ഓഫീസ്സില്‍ പോകുന്നുണ്ടല്ലോ, അപ്പോള്‍ കാദറിക്കയുടെ ഹിസ്റ്ററി ഒന്ന് പരിശോദിക്കണം.
മനസ്സില്‍ വിരിയുന്ന പല ചിന്തകളാല്‍ വഹിച്ചുള്ള എന്റെ യാത്ര മുന്നില്‍ വീണ് കിടക്കുന്ന വലിയ മരത്തിനടുത്ത് തടസ്സപ്പെട്ടു. എന്റെ മനസ്സില്‍ ചെറുതായി ഭയം ഉടലെടുത്തു. മനസാനിദ്ധ്യം പെട്ടെന്ന് തന്നെ വീണ്ടെടുത്ത് ഞാന്‍ പരിസ്സരം വീക്ഷിച്ചു. ഇല്ല ആരും പരിസരത്തില്ല.