നല്ല ശമ്പളമുണ്ടായിരുന്നു കൂടുതലും കൂടെപ്പിറപ്പുകൾ വിഴുങ്ങി. ഇതെല്ലാം മനസ്സിലാക്കിയ ക്ലാരമ്മച്ചിയാണ് പറഞ്ഞത് നിനക്കു കുട്ടികളില്ല നീ ആർക്കു വേണ്ടിയാ അദ്വാനിക്കുന്നത്
ജോലി മതിയാക്കി അമ്മച്ചിയുടെ കൂടെ വന്നു താമസിക്കാൻ. ചേച്ചിയുടെ ഭർത്താവ് അച്ചായൻ ആണ് ചേച്ചിയെ നിർബന്ധിച്ച് ജോലി രാജിവയ്ക്കാൻ പ്രേ രിപ്പിച്ചത് കാരണമായി പറഞ്ഞത് നമ്മൾ രണ്ടു പേരും അദ്വാനിക്കുമ്പോൾ നമ്മുടെ രണ്ടു പേരുടേയും വീട്ടു് കാർക്ക് വിഷമങ്ങളും പ്രയാസങ്ങളും ഒരിക്കലും വിട്ടുമാറില്ല. നീ ചികിത്സക്കു വേണ്ടി നാട്ടിൽ പോകുന്നു രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞാൽ ഞാനും മതിയാക്കി വരാം നമുക്ക് ഒരു കുട്ടിയെ ദത്തെടുക്ക നമുക്ക് ബിൾ ടിങ്ങിന്റെ വരുമാനം മാത്രം മതി ലാവിഷായി ജീവിക്കാൻ ”’.’.’ പിന്നെ എനിക്ക് സുഗറും പ്രഷറും ഒക്കെയായി നിന്റെ മുന്നിൽ ആണായി ജീവിക്കാനും കഴിയില്ല …… കുട്ടികൾ ഉണ്ടാവില്ലന്ന് അറിഞ്ഞതുമുതൽ ബണ്ഡം വേർപ്പടുത്തി വേറെ കല്യാണത്തിന് പ്രേ’രിപ്പിച്ച ആളാണ് കാരണം മറിയ ചേച്ചി അമ്മയായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് അച്ചായൻ : അച്ചായനെന്ന മനുഷ്യനെ മനസ്സിലാക്കിയ പെണ്ണ് എന്ന നിലയിൽ അച്ചായനെ തനിച്ചാക്കാൻ മനസ്സനുവദിക്കില്ല മറിയ ചേച്ചിക്ക് ……. മറിയച്ചേച്ചിയുടെ വായക്ക് ലൈസൻസില്ല ” …. ക്ലാര അമ്മച്ചി ആൺമക്കൾ മൂന്നും അച്ചിയുടെ പാവാട വള്ളിയിൽ തൂങ്ങി നടക്കുന്നതു കൊണ്ടാണോന്നറിയില്ല പൊതുവെ ഒരു മൂശേട്ട സ്വഭാവം …… ഞങ്ങൾ രണ്ടു പേർക്കും ഉള്ള കക്കൂസ് പുറത്താണ്…..അങ്ങിനെ അവിടെ ഒരു മാസത്തോളം താമസം പിന്നിട്ടു രാത്രി 10 മണിക്ക് ഉറങ്ങാൻ വന്നാൽ പുലർച്ചെ 5.30 നു കടയിൻ പോകും: .. അപ്പോഴാണ് ഹോട്ടൽ മുതലാളി പറയുന്നത് റൂം വാടക തനിയെ കൊടുത്താൽ മതിയെന്ന് .മുതലാളി തായോ ളിത്തരം പുറത്തു കാട്ടിയപ്പോൾ പിറ്റേന്നു മുതൽ ഞാൻ അയാളോട് പറയാതെ ലീവെടുത്തു…. 2 ദിവസം മുതലാളി പൊറാട്ട പരത്തി കടയിലുള്ള പണിക്കാർ ഒരാഴ്ചയോളം സഹകരിച്ചു പൊറാട്ടയടിച്ചൂ ….. ഞാൻ കടയുടെ പരിസരത്തു തന്നെ കമ്പനിയടിക്കാൻ പ്രത്യേകം ശ്രദ്ദിച്ചു: ‘ എട്ടാം നാൾ മുതലാളി എന്റെ അടുത്ത വന്ന് പറഞ്ഞു ബാബൂ നീ പണിക്ക് കയറ് റൂമിന്റെ വാടക നമുക്ക് പരിഗണിക്കാം ഞാൻ പറഞ്ഞു ഏതായാലും നാളെ കയറാം. പിറ്റേന്നു നേരം വെളുത്തപ്പോൾ ഒരാഴ്ച്ച പണി ലീ വാക്കിയതു കൊണ്ടാണോ പോകാൻ ഒരു മടി ഞാൻ പുതപ്പും കൂടി കിടന്നു. പീന്നീട് ആ കടയിൽ പണിക് പോയില്ല……. ഏകദ്ദേശം ഒന്നര