“ങാ എടാ വാ പോകാം..നിന്നെ വിട്ടിട്ട് വേണം എനിക്ക് പോകേണ്ടത്…ഞങ്ങള് പോട്ടെ ആന്റീ….” ദേവു ചേച്ചി പോകാന്‍ എഴുന്നേറ്റ് പറഞ്ഞു.
അങ്ങനെ ഞാന്‍ എന്റെ താമസ സ്ഥലത്ത് എത്തി. ഡല്‍ഹി ആണെങ്കിലും ഒരുമാതിരി ഗ്രാമം പോലെ തോന്നിക്കുന്ന സ്ഥലം. വീടുകള്‍ അടുത്തടുപ്പിച്ചു തന്നെയുണ്ട്. അതില്‍ ഒരു വീടിന്റെ മുകളിലെ നിലയിലുള്ള മുറിയാണ് എനിക്ക്. അവിടെ ഒരു മുറിയെ ഉള്ളു. ബാക്കി വിശാലമായ ടെറസ് ആണ്. മുറി, അടുക്കള, കുളിമുറി എന്നിവ ഞാന്‍ കണ്ടു; കൊള്ളാം. മുറിയില്‍ കട്ടിലും മേശയും എല്ലാം ഉണ്ട്.
“നീ വച്ച് കഴിക്കുമെങ്കില്‍ കുറച്ചു പാത്രങ്ങള്‍ വാങ്ങണം. പുറത്താണ് കഴിക്കുന്നതെങ്കില്‍ വേണ്ട..” ചേച്ചി പറഞ്ഞു.
“ആദ്യം ഞാന്‍ ഒന്ന് സെറ്റില്‍ ആകട്ടെ ചേച്ചി..പിന്നെയാകാം കുക്കിംഗ്. എനിക്ക് കുക്കിംഗ് ഒട്ടും അറിയില്ല..ചേച്ചി വന്നു പഠിപ്പിച്ചു തരണം”
“അതൊക്കെ ഞാന്‍ ചെയ്യാം..വല്ലോം വച്ച് കഴിക്കുന്നതാ നല്ലത്…ഇവിടെ നാടന്‍ ആഹാരം ഒന്നും കിട്ടില്ല”
“അത് സാരമില്ല. ഇനി ഇവിടല്ലേ ജീവിക്കേണ്ടത്..ഇവന്മാരുടെ ശാപ്പാട് കഴിച്ചു നോക്കാം”
“ഉം..കഴിക്കുമ്പോള്‍ മനസിലാകും..എനിക്കിഷ്ടമല്ല..ഞങ്ങള്‍ വച്ചാണ് കഴിക്കുന്നത്”
“എന്നാ ചേച്ചി ഞാന്‍ ജോലിക്ക് കയറേണ്ടത്?” ഞാന്‍ ചോദിച്ചു.
“ഇന്ന് വെള്ളി..നീ തിങ്കളാഴ്ച മുതല്‍ ജോലിക്ക് കയറിക്കോ…”
“ശരി..”
ചേച്ചി കുറച്ചു പണം എന്റെ കൈയില്‍ തന്നു.
“ഇത് വച്ചോ..എന്തേലും ആവശ്യമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി..”
ഒരു പഴയ മൊബൈലും ചേച്ചി എനിക്ക് തന്നിരുന്നു. ശമ്പളം കിട്ടുമ്പോള്‍ പുതിയതൊരെണ്ണം വാങ്ങണം എന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.
“ങാ നീ വാ..വീട്ടുടമസ്ഥരേ പരിചയപ്പെടാം..”