“ഹാ…എന്റെ സാറേ സാറ് വെറും എം.എൽ.എ…അധികാരം ഇല്ലാത്ത പാർട്ടിയുടെ എം.എൽ.എ..ഞാൻ സാറിനെക്കാളും വലിയ പണമുള്ളവനാ…പണത്തിനു മുന്നിൽ എല്ലാ അധികാരവും വളഞ്ഞു വരും…സാറിന്റെ ആ കോപ്പ് …അയ്യോ അല്ല മാപ്പു സാക്ഷി അവനെ ഞാനിങ്ങു പൊക്കി…എന്റെ ചെറുക്കനെ ഞാൻ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു….എപ്പടി….പുരിഞ്ചാ….അത് കൊണ്ട് സാറ്….സാറൊറ്റക്ക്…സാറിന്റെ വണ്ടിയിലല്ല…വേറെ എങ്ങനെയെങ്കിലും എന്റെ അരികിൽ വരണം…നമ്മൾ അല്ലാതെ മൂന്നാമതൊരാൾ പാടില്ല…ഏഴുമണിക്കകം സാർ എത്തണം…അല്ല…എത്തിയിരിക്കണം..ഇല്ലെങ്കിൽ ഇവനെ ഞാൻ അങ്ങ് എസ.പി ഓഫീസിൽ ഹാജരാക്കും…എസ.ഐ സാറിന്റെ ആളാണെന്നറിയാം…അത് കൊണ്ടാ….പിന്നെ ഇതിപ്പോൾ തത്കാലം ഞാനും സാറും അറിഞ്ഞാൽ മതി….അത് കൊണ്ട് ഏഴുമണിക്ക് ആര്യൻപാറ ഹോട്ടലിൽ സാറിനെ ഞാൻ വെയിറ്റ് ചെയ്യും..സാറൊറ്റക്ക് അങ്ങെത്തണം…..അപ്പൊ ശരി അണ്ണാ….വീണ്ടും സന്ധിക്കും വരെ വണക്കം”
വലപ്പാട് വെടികൊണ്ട പന്നിയെപ്പോലെ അകത്തേക്കോടി……
“ആനി…ആ ആൽബിയെ ഒന്ന് വിളിച്ചേ….അവൻ നമ്മുടെ ബംഗ്ളാവിൽ ഉണ്ടോന്നു നോക്കിക്കേ”
“എന്താ എന്ത് പറ്റി.ആനി തിരക്കി
“ഒന്നുമില്ല…മോളൊന്നു വിളിച്ചു നോക്കിക്കേ…
ആനി മൊബൈൽ എടുത്ത് ആൽബിയുടെ നമ്പറിൽ വിളിച്ചു….
മൊബൈൽ സ്വിച്ച് ഓഫ് ആണ് പറയുന്നത്……
അതെയോ….
വലപ്പാട് വാച്ചിലേക്ക് നോക്കി..സമയം അഞ്ചായി…രണ്ടു മണിക്കൂർ ഉണ്ട്…വളരെ പ്ലാനിങ്ങോട് കൂടി വേണം മുന്നോട്ടു നീങ്ങാൻ അല്ലെങ്കിൽ താൻ പെടും…ഒറ്റയ്ക്ക് തന്നെ ഹാൻഡിൽ ചെയ്യണം അതാണ് നല്ലത്…തനിക്കു പിടിച്ചു നില്ക്കാൻ പറ്റാത്ത ശത്രുവാണെങ്കിൽ അവന്റെ ആവശ്യം എന്തെന്നറിയണം…തന്നെ കൊണ്ട് നടക്കാത്തത് ആണെങ്കിൽ മാപ്പു സാക്ഷി എന്ന് പറയുന്ന ആൽബിയെ അങ്ങ് തട്ടിക്കളയണം…..വലപ്പാട് കണക്കു കൂട്ടിയും കിഴിച്ചും നോക്കി….