ഗോപുവും മാർക്കോസും ആൽബിയും ഇറങ്ങി…വലപ്പാട് നിയമസഭാ സമ്മേളനം ഉള്ളതിനാൽ നേരെ തിരുവനന്തപുരത്തിന് പോയി…ഇറങ്ങാൻ നേരം ഗോപു പിറകെ ആയിരുന്നു ഇറങ്ങിയത്…ഇന്ദിര വാതിൽക്കൽ മാർക്കോസിനോട് സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു..ആൽബി പുറത്തേക്കിറങ്ങി…ഗംഗ അപ്പോഴാണ് ഓടിവന്നു ഗോപുവിനോട് പറഞ്ഞത്…എല്ലാം കഴിഞ്ഞു വേഗം ഇങ്ങു വരണേ…..ഗോപു ഒന്നും മിണ്ടാതെ ഗംഗയെ നോക്കി….അവർ മൂവരും കൂടി പ്രാഡോയിൽ കയറി പത്തനംതിട്ടക്ക് തിരിച്ചു..മാർക്കോസ് മനസ്സിൽ കൂട്ടിയതുപോലെ കാര്യങ്ങൾ…കാർലോസ് എന്ന കുതിരയെ തളക്കാൻ രണ്ടു വേട്ടപ്പട്ടികൾ കയ്യിൽ..മാർക്കോസ് വണ്ടി എടുത്ത്….പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ..ആൽബിയെ നോക്കി മാർക്കോസ് ചോദിച്ചു…ഉവ്വ്…ആൽബി പറഞ്ഞു…ഗോപു മനസ്സിൽ ചില കണക്കു കൂട്ടലുകളുമായി ഇരുന്നു…..രണ്ടരമണിക്കൂർ കൊണ്ട് അവർ റാന്നിയിൽ എത്തി….ഗോപു സുലോചനയുടെ വീട്ടിലേക്കു ചെന്ന്…അവർ അവനെ കണ്ടപ്പോൾ പൊട്ടി കരഞ്ഞു…അമ്മെ കരയാതെ..നമ്മുടെ ഗായത്രിയെ കൊന്നത് ആ ചെറ്റയാ…കാർലോസ്…സുലോചന ഞെട്ടി…ഹൂം..ആയകാലത്തു തന്റെ ശരീരം ശരിക്കും ഭോഗിച്ചിട്ടു ഇപ്പോൾ തന്റെ മകളെയും കാർലോസിനെ അവർ പ്രാകി…”കാലൻ ഒരു കാലത്തും ഗുണം പിടിക്കില്ല….
കുറെ നേരം അവിടെ ഇരുന്നിട്ട് ഗോപു ഇറങ്ങി…
മോനെ ആഹാരം കഴിച്ചിട്ട് പോകാം…സുലോചന പറഞ്ഞു…
ഇല്ലമ്മേ…ഞാൻ പോകുകയാ
അവൻ നേരെ നടന്നത് കാർലോസിന്റെ വീട്ടിലേക്കായിരുന്നു….അവൻ ഗേറ്റു തുറന്നു അകത്തേക്ക് കയറി…താൻ താമസിച്ചിരുന്ന ഔട്ട് ഹൌസ് ഒന്ന് നോക്കി…കാർപോർച്ചിലേക്കും….ആരുമില്ല…അന്നമ്മ അമ്മാമ മാത്രമേ ഉള്ളൂ…
അവൻ ഡോർ ബെല്ലടിച്ചു…അന്നമ്മ വന്നു കതക് തുറന്നു…..
ഗോപുവിനെ കണ്ടതും അന്നമ്മ കെട്ടിപ്പിടിച്ചു…എന്ത് പറ്റിയെടാ ഗോപു..എന്താ ഉണ്ടായത്….