കാർലോസ് മുതലാളി (ഭാഗം 15)

Posted by

ഗോപുവിന് തന്റെ ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി….

എന്തായാലും ഇവനെ എസ.പി ഓഫീസിൽ ഹാജരാക്കി മൊഴികൊടുക്കുവാൻ പോകുകയല്ലേ…നീ നാളെ സുലോചനയെ പോയി കാണണം…എന്നിട്ടു വിവരങ്ങൾ അവരോടു പറയണം…അത്രയും പറഞ്ഞു മാർക്കോസും വലപ്പാടും ആൽബിയെ വിളിച്ചു….നീ ഇനി എങ്ങോട്ടും പോകണ്ടാ…ഇവിടെ ഞങ്ങളുടെ ചിലവിൽ കഴിയാം….പിന്നെ പുന്നാരമോനെ ഈ പറഞ്ഞതെങ്ങാനും മാറ്റിപറയാൻ ശ്രമിച്ചാൽ നിന്നെ പിന്നെ കുഴിമാടത്തിലോട്ടു എടുത്ത് എന്ന് കരുതിയാൽ മതി..കേട്ടല്ലോ….ആൽബി ആകെ കുഴഞ്ഞു…..

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു….ഗായത്രിയുടെ കൊലപാതകവും ജാന്സിയുടെ മരണവും ആകെ കലുഷിതമായിരുന്നു പത്തനംതിട്ട എസ.പി ഓഫീസിൽ…രണ്ടും എസ.ഐ മഹേഷ് അരവിന്ദിന്റെ സ്റ്റേഷൻ അതിർത്തിയിൽ…എസ.പി ശ്രീധർ പ്രസാദ് മഹേഷിനെ ഫോണിൽ വിളിച്ചു…ആ സ്പേം ചെക്ക് ചെയ്തു റിസൾട് വന്നോ?

എസ് സാർ…അത് ഗോപുവിന്റെതല്ല (വലപ്പാട് പഠിപ്പിച്ചത് പോലെ മഹേഷ് പറഞ്ഞു)

പിന്നെ?

അറിയില്ല സാർ….ആ സാക്ഷി പറഞ്ഞവൻ പേടിച്ചാണ് ഗോപുവിന്റെ പേര് പറഞ്ഞത് എന്ന് കേൾക്കുന്നുണ്ട്…അവൻ എന്തായാലും നാളെ നേരിട്ട് എസ.പി ഓഫീസിൽ ഹാജരാക്കാൻ സാധ്യതയുണ്ട്….

ഓ.കെ…ജാന്സിയുടെ മരണം എന്തായാടോ….

അത് സാർ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം…പക്ഷെ ആ കൊച്ചിന്റെ തന്തയും തള്ളയും അത് കൊലപാതകമാണെന്ന് പറഞ്ഞു പള്ളിമേടയിൽ നിരാഹാരം ഇരിക്കുകയാ….

എത്ര ദിവസമായഡോ….നിരാഹാരം തുടങ്ങിയിട്ട്…

ഒരാഴ്ചയായി….

എന്നിട്ടു അവരെ അറസ്റ് ചെയ്തു ഹോസ്പിറ്റലിലോട്ടു മാറ്റിയില്ലേ…..

ഇല്ല സാർ….

വേഗം അവരുടെ അറസ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ഹോസ്പിറ്റലിലോട്ടു മാറ്റഡോ….

എസ് സാർ….

Leave a Reply

Your email address will not be published. Required fields are marked *