എന്റെ കാർലോസേ താനൊന്നും ഉഷാറാക്..വെറും ചത്ത വീട്ടിൽ ഇരിക്കുന്ന പോലെ ഇരിക്കാതെ..ആ പിന്നെ കാര്യങ്ങൾ ഒക്കെ ശരിയായി ഇപ്പോൾ നമ്മുടെ വരുതിയിൽ തന്നെയല്ലേ…പിന്നെ എന്തിനാ ഇത്ര പേടി…നമ്മുടെ വഴിക്കു കൂടിയേ കാര്യങ്ങൾ നീങ്ങു…ഇനി എന്തെങ്കിലും മുള്ളു വഴിയിൽ കണ്ടാൽ അത് ഞാൻ അങ്ങ് നീക്കം ചെയ്തു കൊള്ളാം…പോരെ,,,വലപ്പാട് കാർലോസിനോട് പറഞ്ഞു..അപറഞ്ഞതിന്റെ പൊരുൾ കാർലോസിനും ആനിക്കും മനസ്സിലായില്ല..പക്ഷെ വലപ്പാട് മുള്ളെന്നു ഉദ്ദേശിച്ചത് ഡോക്ടർ ഡേവിഡിനെ ആയിരുന്നു….തന്റെ പ്ലാനും പദ്ധതിയും സാക്ഷാൽ ദൈവത്തിനു പോലും അറിയില്ല..ഈ കേസ് ഒന്നാറി തണുക്കാൻ കാത്തിരിക്കുകയല്ലേ…എന്നിട്ടു വേണം മാപ്പു സാക്ഷി…കോപ്പ് സാക്ഷി അവനെ അങ്ങ് തീർക്കാൻ…ഒരു കുഞ്ഞു പോലും അറിയാതെ….
“ഞാൻ ആ സുലോചനയുടെ വീടെടുവരെ ഒന്ന് പോയി വരാം…ഇനി ഇപ്പോൾ കേസിനും വക്കാണത്തിനും ഒന്ന് പോകാതെ എന്തെങ്കിലും നമുക്കങ്ങു കൊടുക്കാം എന്ന് പറയാം…ഞാനൊരു പത്ത് ലക്ഷം അങ്ങ് പറയാൻ പോകുവാ…താൻ കാശ് റെഡിയാക്കി വച്ചേരു…കാർലോസേ….”ഇത്രയും പറഞ്ഞു വലപ്പാട് ഇറങ്ങി….
അപ്പോഴാണ് വലപ്പാടിന്റെ ഫോൺ അടിച്ചത്…ശെടാ ഇതാരാ…ഒരു പരിചയമില്ലാത്ത ലാൻഡ്‌ലൈൻ നമ്പർ…
“ഹാലോ…..”
“ഹാലോ വലപ്പാട് സാർ നമസ്കാരം…സുഖം തന്നെയല്ലേ സാറേ…..
വലപ്പാട് തമ്പിയെ കയ്യാട്ടി വിളിച്ചിട്ടു സംസാരം തുടങ്ങി…
“അതെ..പറയൂ..ആരാണ്….
“ഹാ സാറ് ധൃതി വയ്ക്കാതെ…സാറിനു വേണ്ടപ്പെട്ട ഒരാളാ..സാറിനെ ശരിക്കും അറിയാവുന്ന ഒരാൾ….ഇനി ഞാൻ പറയുന്നത് സാറ് കേൾക്കണം…അല്ല കേൾക്കും….ഇങ്ങോട്ടൊന്നും പറയണ്ട……”
“ആരാടാ നീ….
“ഹാ ഒരു എം.എൽ.എ യ്ക്ക് ചേർന്ന രീതിയിൽ സംസാരിക്ക് സാറേ…ഒന്നുവല്ലേലും കേരളത്തിലെ ഒരു മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ആളല്ലേ…”
“വച്ചിട്ട് പോടാ”
“ഞാൻ വച്ചേക്കാം എം.എൽ.എ സാറേ…പക്ഷെ ഒരു കാര്യം….ആ കൊച്ചിനെ സാറ് ബലാത്സംഗം ചെയ്തു തള്ളിയിട്ടു കൊന്നതാണെന്നു ഞാൻ കോടതിയിൽ പറയും…”
“ആരാടാ നീ”