ചായ മതി….ഗംഗാ അടുക്കളയിലേക്കു പോയി…. ഇന്നലത്തെ ഉറക്ക കുറവും മനസ്സിനേറ്റ കനത്ത ആഘാതവും ഒക്കെ തന്നെ വല്ലാതെ ശാരീരികമായി തളർത്തിയത് ഗോപു അറിഞ്ഞു…താൻ ആ സെറ്റിയിൽ കിടന്നു നല്ലതുപോലെ ഉറങ്ങി…തികച്ചു കൊട്ടാര തുല്യമായ വീട്…ഇവരൊക്കെ ആരാണ്…തന്നെ എന്തിനു രക്ഷപെടുത്തി ഇവിടെ കൊണ്ട് വന്നു…അങ്ങനെ ഓരോന്നാലോചിച്ചു കൊണ്ടിരുന്നപ്പോൾ മുകളിലത്തെ സ്റ്റെയറിൽ നിന്നും ഒരു മാലാഖ ഇറങ്ങി വരുന്നതുപോലെ തോന്നി…ഇന്ദിര ആയിരുന്നു അത്…
“ഹാ…ഗോപു എഴുന്നേറ്റോ…നല്ല ഉറക്കമായിരുന്നു…അതാ ഉണർത്താഞ്ഞത്….ഞങ്ങളെ ഒക്കെ മനസ്സിലായില്ല അല്ലെ…മാർക്കോസ് അച്ചായനെ നേരത്തെ അറിയാമോ ഗോപുവിന്…എന്താ സംഭവിച്ചത്….
ഗോപു തന്റെ കഥകൾ എല്ലാം പറഞ്ഞു….
ഇന്ദിര കഥകൾ കേട്ട ശേഷം പറഞ്ഞു “ഒരു പക്ഷെ നിന്നെ നല്ലതുപോലെ അറിയാവുന്നതുകൊണ്ടാകും എന്റെ ഇച്ചായൻ നിന്നെ രക്ഷപെടുത്തിയത്…
അപ്പോഴേക്ക് ഗംഗ ചായയുമായി എത്തി….ചായ കുടിച്ചുകൊണ്ടിരുന്ന ഗോപുവിനെ തന്നെ നോക്കി ഗംഗയും ഇന്ദിരയും ഇരുന്നു…എന്തായാലും ഗോപു ഒന്ന് കുളിച്ചു ഫ്രഷ് ആകു…എല്ലാം മറന്നേക്ക്…ഇച്ചായൻ വേണ്ടത് ചെയ്തോളും…ഇന്ദിര പറഞ്ഞു…ഗംഗ തലയാട്ടി….
ഗോപു അവരുമായി വളരെ നല്ലതുപോലെ അടുത്ത് തുടങ്ങി…..
ഇന്ദിര അച്ചായനെ വിളിച്ചു….
“എവിടെ എന്റെ ഇച്ചായൻ….ഇവിടെ ഒരാൾ കാണാൻ ധൃതിയിലാ കേട്ടോ മറക്കണ്ടാ…ഇന്ന് ഫാക്ടറിയിലെ കാര്യങ്ങൾ അന്വേഷിച്ചതുമില്ല…അവിടുത്തെ കാര്യങ്ങൾ ഒക്കെ എപ്പോൾ കഴിയും…
“പറയാറായിട്ടില്ല ഇന്ദിരേ…വൈകിട്ട് ഏഴുമണിക്ക് ഒരാൾ കാണാൻ വരുന്നുണ്ട്…എന്തായാലും ഇതൊക്കെ കഴിഞ്ഞിട്ട് ഞാൻ അങ്ങെത്താം…ഒരു കാര്യം ചെയ്യൂ ഇന്ദിര ആ ഗോപുവിനെയും കൂട്ടി ഡിസ്റ്റലറിയിലൊക്കെ ഒന്ന് പോകൂ..അവനും ഒരു ചെയിഞ് ആയിക്കോട്ടെ….
ഓ…ശരി ഇച്ചായ….പെട്ടെന്ന് വരണേ…
ഗോപു കുളിച്ചു റെഡിയായി വന്നപ്പോൾ ഇന്ദിരയും റെഡിയായി….എടീ ഗംഗേ…ഞാൻ ഗോപുവിനെയും കൂട്ടി ഫാക്ടറി വരെ ഒന്ന് പോയി വരാം…