ഹാ എം.എൽ.എ യുടെ രഹസ്യ സന്ദര്ശനമല്ലേ….പേടിക്കണ്ടാ….ആ പഴയ ഡ്രൈവർ മാർക്കോസ് തന്നെ…സ്വന്തത്തെ ഭാര്യയുടെ ശരീരത്തിനെ സാർ ആഗ്രഹിച്ചു എന്നറിഞ്ഞപ്പോൾ അവളെ സാറിനു തരപ്പെടുത്തിത്തരാൻ ശ്രമിച്ച അതെ മാർക്കോസ്….പക്ഷെ ഇപ്പോൾ അല്പം മാറി…കേട്ടോ സാറേ…..ഇപ്പോൾ ഞാൻ ഇവിടെയെങ്ങുമല്ല…അങ്ങ് ദൂരെ ഒരു സ്ഥലത്താ…ഇവിടുത്തെ വിശേഷം ഒക്കെ അറിഞ്ഞു ഇങ്ങോട്ടു വന്നതാ….
എടാ മാർക്കോസ് നീ എന്താ ഉദ്ദേശിക്കുന്നത്….
ഫാ…പന്ന വാൽപ്പാടെ….മാർക്കോസ് എന്നോ….വിളിക്കാഡോ മാർക്കോസ് മുതലാളി എന്ന്….തന്നെ പോലെ പത്ത് എം.എൽ.എ മാരെ വിലക്ക് വാങ്ങാനുള്ള കാശ് എന്റെ കയ്യിൽ ഉണ്ട്…..പിന്നെ നിന്റെ ആ മാപ്പു സാക്ഷിയും….
അവനെ ഞാൻ തേൻ പിഴിയുന്നതുപോലെ ഒന്നുരുട്ടി….സത്യം മുഴുവനും വള്ളിപുള്ളി വിടാതിങ്ങു പറഞ്ഞു…പക്ഷെ ആ കഥയിലെങ്ങും കാർലോസില്ല…വലപ്പാട് മാത്രമേ ഉള്ളൂ….അപ്പോൾ ഞാൻ എന്ത് ചെയ്യണം….പറ…സാറേ…
സാറിനെ എനിക്ക് ദ്രോഹിക്കണ്ടാ…പക്ഷെ കാർലോസ്….അവനെ എനിക്ക് വേണം….ഒപ്പം ആ ആനിയെയും…..സാറിനെ ഞാനാഗ് വിടാം…ആ മാപ്പു സാക്ഷിയായ ചെക്കനെ കൊണ്ട് കോടതിയിൽ അടുത്താഴ്ച കാർലോസിന്റെ പേരങ് പറയിക്കും….കാശു ഞാനറിയാം…സാറ് ആ നമ്മുടെ ഗോപുവിന്റെ ബീജം കാർലോസിന്റെയാണെന്നു വരുത്തി തീർക്കണം…ഗോപു പാവമല്ലേ വലപ്പാട് …..അവനെ വെറുതെ വിട്ടേര്…..
എഡോ…മാർക്കോസ് താനെന്താടോ ഈ പറയുന്നത്…എന്റെ സുഹൃത്തിനെ ഞാൻ ഒറ്റികൊടുക്കാനോ?
വേണ്ടാ…എങ്കിൽ സാറ് പോയി കിടക്കുമല്ലോ ജയിലിൽ….അവനെ എനിക്ക് ഇഞ്ചിഞ്ചായി നശിപ്പിക്കണം…..അത്ര തന്നെ….
വലപ്പാടിന്റെ മനസ്സ് അശ്വത്തെ കണക്കു പാഞ്ഞു…താൻ ചെയ്യുന്നത് ശരിയല്ല തന്റെ ആത്മാർത്ഥ സുഹൃത്തിനെ ചതിക്കുവാൻ മാർക്കോസ് പറയുന്നു…ചെയ്തില്ലെങ്കിൽ തന്റെ പൊളിറ്റിക്കൽ കരിയർ….
എന്താ വലപ്പാട് ആലോചിക്കുന്നത്…ബാക്കിയെല്ലാം ഇനി ഞാൻ ചരട് വലിച്ചുകൊള്ളാം…
പുതിയ ഒരു കരാർ അവിടെ തുടങ്ങി….മാർക്കോസും …വലപ്പാടുമായി
ഗോപുവിന് കുടിക്കാൻ ചായ വേണോ കോഫീ വേണോ….നാലരക്ക് ഗംഗയുടെ ചോദ്യം കേട്ടാണ് ഗോപു ഉണർന്നത്….