ഇതും കണ്ടു കൊണ്ട് ഒരു സംഹാര രുദ്രയെ പോലെ ‘അമ്മ നിന്ന് കലിതുള്ളി, അമ്മയുടെ കലി അപ്പോഴും അടങ്ങിയിരുന്നില്ല
അടികൊണ്ട രതീഷേട്ടൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു , അടികൊണ്ടു രതീഷേട്ടന്റെ നിറുകം തല പൊട്ടി ചോര മട മാടാന് ഒഴുകാൻ തുടങ്ങി, എന്ത് ചെയ്യണമെന്നറിയാതെ, രതീഷേട്ടൻ തന്റെ തലയിൽ നിന്ന് വരുന്ന ചോര കണ്ടു നിലവിളിക്കാൻ തുടങ്ങി
” എന്റെ പൊന്നു ഗീതേടത്തി, എനിക്ക് ഒരു നിമിഷത്തെ അബദ്ധത്തിൽ പറ്റിയതാണേ , എന്നെ വേഗം ഹോസ്പിറ്റ്റലിൽ കൊണ്ടുപോവോ,.. അയ്യോ അമ്മേ…” തൻറെ തല തടവി ആ ചോര കയ്യിൽകണ്ട രതീഷേട്ടൻ നിലവിളിച്ചു
പെട്ടെന്നുള്ള ഒരു ദേഷ്യത്തിൽ തല്ലിയ അമ്മയ്ക്കും, പെട്ടെന്ന് തലപൊട്ടി ചോര വരുന്നത് കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല, ‘അമ്മ പെട്ടെന്ന് ആകെ പരിഭ്രമിച്ചു എന്നെ ഉറക്കെ വിളിച്ചു
” എടാ സനിയെ, ഓടി വാടാ..” ‘അമ്മ എന്ത് ചെയ്യണമെന്നറിയാതെ ഓടി രതീഷേട്ടന്റെ തലയിൽ വരുന്ന ചോര കൈകൊണ്ടു അമർത്തി പിടിക്കാൻ ശ്രമിച്ചു .
സത്യത്തിൽ ഇത്തിരിമുന്നേ എന്താ സംഭവിച്ചതെന്ന് മനസിലാവാതെ ഞാൻ തരിച്ചിരിക്കായിരുന്നു,
സ്വതവേ പഞ്ചപാവമായിരുന്ന എന്റെ ‘അമ്മ ഇങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല, പക്ഷെ എനിക്ക് സത്യത്തിൽ എന്റെ അമ്മയെ ഓർത്തു അഭിമാനം തോന്നി, സ്വന്തം ശരീരത്തിൽ വേറൊരു പുരുഷൻ അനുമതിയില്ലാതെ തൊട്ടാൽ ഇതാവുമെട അവസ്ഥ എന്ന് എനിക്ക് രതീഷിനോട് ഉറക്കെ പറയണമെന്ന് തോന്നി.,