ശങ്കരേട്ടന്റെ കൂവൽ മലമടക്കുകളിൽ മാറ്റൊലി കൊണ്ടു. പുഴക്ക് അക്കരെനിന്ന് ആരോ തിരിച്ചു കൂവുന്ന ശബ്ദം അവർ കേട്ടു. അല്പം കഴിഞ്ഞപ്പോൾ പുഴനീന്തീ ഒരാൾ വന്നു. നിലാവെളിച്ചത്തിലിരിക്കുന്നശങ്കരനാരായണനെ നോക്കി ചോദിച്ചു. ശങ്കരേട്ടനായിരുന്നോ. ഇതാണോ മരുമകൻ. അതെ. നീയൊരു കുപ്പി ഇണ്ടെടുക്ക് വന്നയാളുടെ പേര് തങ്കച്ചൻ എന്നായിരുന്നു. തങ്കച്ചൻ കൈയിലെ സഞ്ചിയിലിരുന്ന ഒരു കുപ്പിയും ഗ്ളാസുമെടുത്ത് പുഴക്കരയിൽ വെച്ചു കൊണ്ടു ചോദിച്ചു.
ഇവരൊക്കെ പട്ടണത്തിൽ നിന്നും വരുന്നതല്ലേ നമ്മുടെ പാവപ്പെട്ട ചാരായം കുടിക്കുമോ പട്ടണത്തിലെ ബാണ്ടിയേക്കാൾ നല്ലതാ നമ്മുടെ ചാരായം. അമ്മാവൻ ഒരു ഗ്ലാസ് ചാരായം ഒഴിച്ച് രാജീവന്റെ നേർക്കുനീട്ടി. രഹസ്യമായി അമ്മാവനും മരുമകനും തമ്മിൽ ഇത്തിരി കുടിക്കുന്നതു കൊണ്ടു തെറ്റില്ല. പരസ്യമായി അതുചെയ്യാതിരുന്നാൽ മതി. രാജീവൻ ഒറ്റവലിക്ക് ചാരായം അകത്താക്കി. തങ്കച്ചൻ വെള്ളം കൊടുത്തു അയാൾ അതു കുടിച്ചു. മകരപൗർണ്ണമിയായിരുന്നു അന്ന്. അരുവിക്കരയിൽ ഒഴുകി നടക്കുന്ന നിലാവിന് താരയേക്കാൾ ഭംഗിയുണ്ടെന്ന് രാജീവനു തോന്നി. ഇരുവരും പുഴയിൽ നീന്തിക്കുളിച്ചു തങ്കച്ചൻ കരയിലിരിക്കുകയായിരുന്നു. ചാരായം വിൽക്കാനും കുടിക്കാനുള്ള ഒരു ജന്മം അതായിരുന്നു തങ്കച്ചന്റേത്.
മദ്യപിച്ചു കൊണ്ട് പുഴയിൽ മുങ്ങിക്കുളിച്ചപ്പോൾരാജീവന് വല്ലാത്ത ലഹരി തോന്നി. ജീവിതം ആകെ ലഹരിമയം, പിച്ചിപ്പൂവിന്റെ മണമുള്ള താര. പൂത്ത കുടകപ്പാല പോലെ മനോഹരിയായ മല്ലിക് മറ്റൊരു ഭാഗത്ത് മല്ലികയെക്കുറിച്ചുള്ള ചിന്തകളേ പാടില്ലെന്ന് അവൻ മനസിലുറപ്പിച്ചു. ഇരുവരും കുളികഴിഞ്ഞ് വീട്ടിൽ വന്നു. താര ഭക്ഷണം വിളമ്പി. ഇരുവരും കഴിച്ചു. താരയെഒന്നു കെട്ടിപ്പിടിക്കണമെന്നും കവിളിൽ ഒരായിരം ചുംബനങ്ങൾ നൽകണമെന്നും അവന് അതിയായ മോഹം ഉണ്ടായി. പക്ഷേ, അതിനുള്ള അവസരം ഒത്തു വന്നില്ല.
താരയെ ഒറ്റക്കു തന്റെ മുന്നിൽ കിട്ടുന്നുമില്ല. ഭക്ഷണം കഴിഞ്ഞ് രാജീവൻ തന്റെ മുറിയിൽ കയറി. കട്ടിലിൽ കയറിക്കിടന്നു. തൊട്ടപ്പുറത്തെ മുറിയിൽ അമ്മാവനും ഭാര്യയും ഉണ്ട്. അങ്ങോട്ടൊരു വാതിലുണ്ട്. അത് അപ്പുറത്തു നിന്നും സാക്ഷയിരിക്കിരിക്കുകയാണ്. ഓർമ്മകളിൽ മുഴുകി അവൻ അങ്ങനെ കിടക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടപ്പുറത്തെ മുറിയിൽ നിന്ന്
പറുദീസ
Posted by