ഇരുപത്തിയഞ്ചു വർഷത്തോളം അമ്മയുമായി ഒരു ബന്ധവുമില്ലായിരുന്നു. കത്തിടപാടുകൾ പോലും ഇല്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ അമ്മാവൻ പ്രത്യക്ഷപ്പെട്ടു.അപ്പോൾ അമ്മാവന് കുടുംബമുണ്ടായിരുന്നു. ഒരു മകളുണ്ട്. അവൾക്കു ഇരുപത്തിനാലു കഴിഞ്ഞു. അമ്മാവന്റെ ആദ്യ ഭാര്യ മരിച്ചുപോയിരുന്നു.
മകളെ നോക്കാൻ വേണ്ടി അദ്ദേഹം രണ്ടാമത് പിന്നെയും വിവാഹം കഴിച്ചിരുന്നു. മകളെ താൻ വിവാഹം കഴിക്കണം. അവൾ സുന്ദരിയാണ്. അമ്മാവന് ഒത്തിരി കശുവണ്ടിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളുമൊക്കെയുണ്ട്. അതൊക്കെ താൻ നോക്കി നടത്തണം. പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ മതി കല്യാണം. അതിന് പെണ്ണിനെ കാണാൻ അമ്മ തന്നെ അയച്ചിരിക്കുകയാണ്. പെണ്ണ് കൊള്ളാമെങ്കിൽ ഒരു മലയോരകർഷകജീവിതം തനിക്കും ഇഷ്ടം തന്നെ. അവനോർത്തു. കുറേ നടന്നപ്പോൾ കാട്ടരുവി കണ്ടു. രാജീവൻ അരുവിൽ ഇറങ്ങി നടന്നു. മഞ്ഞുരുകി ജലമായി ഒഴുകുകയാണെന്നു തോന്നുന്നു അത്രയ്ക്കു തണുപ്പുണ്ട്. സ്ഫടികം പോലെത്തെ ജലാശയം, അതിനിടയിൽ പരൽ മീനുകൾ ഒഴുകി നടക്കുന്നു.
എന്തൊക്കെയാണെങ്കിലും രാജീവന് ഇത് പുതിയയൊരു അനുഭവമാണ്. അമ്മാവൻ ഇവിടെ എങ്ങനെ വന്നെത്തി. കുട്ടിക്കാലത്തു നാട്ടിലുണ്ടായിരുന്ന അമ്മാവനെ പറ്റി എല്ലാവർക്കും നല്ല മതിപ്പാണ്. ഇരുപത് ഇരുപത്തിയഞ്ചുവയസ്സുള്ളപ്പോഴാണ് അമ്മാവൻ നാടുവിട്ടത്. പരോപകാരിയാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്. അന്യന്റെ ദുഃഖങ്ങളിൽ സഹതപിക്കുന്നവൻ. അവൾക്കുവേണ്ടി എന്തു ഉപകാരവും ചെയ്യാൻ മടിക്കാത്തവൻ, ഏതായാലും ആ നല്ല മനസുകൊണ്ടായിരിക്കണം. ഒടുവിൽ ഇവിടെ വന്നപെട്ടത്. രാജീവൻ കശുവണ്ടിതോട്ടത്തിലൂടെ കുറെദൂരം നടന്നു. പച്ചയും മഞ്ഞയും ചുവപ്പുമായി പലനിറത്തിലുള്ള കശുമാങ്ങകൾ, കാണാൻ എന്തു ഭംഗി. തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന ഒരാളോട് രാജീവൻ ശങ്കരനാരായണന്റെ വീട് തിരക്കി.
അയാൾ വീടു കാണിച്ചുകൊടുത്തു. മൊട്ടക്കുന്നിന്റെ പള്ളക്കായിരുന്നു ഓടുമേഞ്ഞ മനോഹരമായ ആ വീട് രാജീവൻ ആ വീടിന്റെ മുറ്റത്തേക്കു ചെന്നു മുറ്റത്തു കശുവണ്ടി ഉണക്കുന്ന ഒരു സ്ത്രീ. പ്രായം വളരെക്കുറവ്. ഇവളാണോ അമ്മാവന്റെമകൾ. ആകാൻ വഴിയില്ല. ഇവളൊരു മാദ്കറാണിയാണ്. കൊഴുത്തരുണ്ടു
പറുദീസ
Posted by