ഇങ്ങോട്ടു മടങ്ങിവന്നേക്കണം. തീർച്ചയായും. അവൻ സമ്മതിച്ചു. അമ്മയുടെ കൂടെ പുറപ്പെടാൻ തുടങ്ങിയപ്പോൾ ശങ്കരേട്ടൻ പറഞ്ഞു.
നീ താരയോടൊന്ന് പറഞ്ഞിട്ടുപോടാ. എല്ലാവരും ചിരിച്ചു. വാസ്തവത്തിൽ അതിന് സൗകര്യം ഇല്ലായിരുന്നു. അമ്മാവനായിട്ടു അതിനു സൗകര്യം ഉണ്ടാക്കി തന്നു. അവൻ അടുക്കളയിലേക്കു ചെന്നു. അവിടെ നിന്ന് താര കരയുകയായിരുന്നു. അവൻ അവളെ തന്റെ മാറോടടുക്കി കവിളുകളിൽ തെരുതെരെ ചുംബിച്ചു കൊണ്ടു പറഞ്ഞു. രണ്ടേ രണ്ടു ദിവസം. കാത്തിരിക്കൂ. ഞാൻ വരും. അവൻ പുറത്തിറങ്ങി. അവർ യാത്രയായി. നാട്ടിൽ ചെന്നിട്ട് രാജീവൻ ആകെ അസ്വസ്ഥനായിരുന്നു. മനസ്സിൽ നിറയെ താരയും മല്ലികയുമാണ്. ദിവ്യമായ പ്രണയത്തിന്റെ പ്രതീകമായി താര. ലഹരി നുരയുന്ന സുരചഷകം പോലെ സിരകളിൽ മല്ലികയും, രണ്ടു ദിവസമേ അവൻ നാട്ടിൽ നിന്നുള്ളൂ.
രാജീവൻ മടങ്ങിപ്പോന്നു. അവന്റെ അമ്മ മനസ്സിൽ പറഞ്ഞു. താര മിടുക്കിയാണ് മകനെ കറക്കി വളരെ വേഗം കൈയിലെടുത്തുകഴിഞ്ഞു. തിരികെ എത്തിയരാജീവനെ കണ്ടപ്പോൾ ശങ്കരേട്ടന്റെ മനസ്സും മന്ത്രിച്ചു തന്റെ മകൾ ഒട്ടും മോശക്കാരിയല്ല. തന്റെ വാക്ക് രാജീവൻ പാലിച്ചിരിക്കുന്നു. മല്ലിക ചിരിച്ചു അന്ന് ഒറ്റക്ക് അവനെ കൈയിൽ കിട്ടിയപ്പോൾ മല്ലിക പറഞ്ഞു. പെണ്ണിന് സ്വർണ്ണമെടുക്കാൻ ടൗണിൽ പോകും. നീ കൂടെ പോകരുത്. അവൾ ഒറ്റയ്ക്കു പോയ്ക്കേട്ടെ. രാജീവൻ ചിരിച്ചു. പെണ്ണ് എന്നു പറയുന്ന സാധനം എത്ര ഭയങ്കരി. ഒറ്റക്ക് അവൾക്കു തന്നെ കിട്ടണം.
അതിനുള്ള ഏക പോംവഴി അതേയുള്ള. രാത്രി സംഗമം അത്ര സുഖകരമല്ല. കാരണം ഇരുവർക്കും ഉള്ളിൽ ഭ്യമാണ്. ഇതാണെങ്കിൽ ഭയക്കേണ്ടല്ലോ മല്ലികയുടെ മനസ്സു പറഞ്ഞതുപോലെ അടുത്ത ദിവസം ശങ്കരേട്ടൻ പറഞ്ഞു. നാളെ നമുക്ക് ടൗണിൽ പോകണം. താരക്കു കുറച്ച് സ്വർണ്ണമെടുക്കാനാണ്. കല്യാണത്തിനു വേണ്ട സ്വർണ്ണം എടുക്കാനല്ലേ രാജീവൻ ചോദിച്ചു. അതെ. അതിന് അമ്മാവൻ അവളെയും കൂട്ടിപോയാൽമതി. ഞാനില്ല. അതെന്താ. ശങ്കരേട്ടൻ അത്ഭുതം കൂറി. ഒന്നും ഉണ്ടായിട്ടല്ല. പൊന്നെടുക്കുമ്പോൾ ഞാൻ കൂടെ വേണ്ട. അതിൽ എന്തെങ്കിലും ഒരു ന്യായം കാണുമെന്ന് പാവം ശങ്കരേട്ടൻ വിശ്വസിച്ചു. അയാൾ കൂടുതൽ നിർബന്ധിച്ചില്ല. പക്ഷേ താരക്ക് അവനില്ലാതെ പോകാനൊരു വിഷമം, രാജീവേട്ടൻ കൂടെ വരണം.
പറുദീസ
Posted by