വിത്തുകൾ പാകിയെന്ന് കേട്ട് തുടങ്ങിയെങ്കിലും, അതൊന്നുമില്ല എന്ന് എന്നോടവൾ ഉറപ്പിച്ച് പറഞ്ഞു.
ഞങ്ങളുടെ ഗ്യാംഗിലെ ആദ്യത്തെ വിവാഹം രമ്യയുടേതായിരുന്നു. കൂട്ടത്തിൽ ഏറ്റവുമടുപ്പമുള്ള അവൾ കല്യാണം കഴിച്ച് പോവുമ്പോൾ ഒരു വിഷമം തോന്നിയിരുന്നു. തുടർന്ന് ജോലിക്ക് വന്നിരുന്ന രമ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ഗർഭിണിയായി. ഞങ്ങളൊക്കെ നല്ലവണ്ണം കളിയാക്കിയിരുന്നു ആ സമയത്ത്, ഒരു കൺട്രോളുമില്ല അല്ലെ എന്നൊക്കെ ചോദിച്ച് അവളെ നല്ലവണ്ണം ട്രോളി. അവളുടെ ഗര്ഭകാലത്താണ് ഞാൻ അവളെ അത്രയേറെ കെയർ ചെയ്തത്. അവൾക്കിഷ്ടപ്പെട്ട സ്വീറ്സ് ഒക്കെ വാങ്ങികൊടുത്ത്, അവളുടെ കൂടെ ബസ് സ്റ്റോപ്പ് വരെ കൊണ്ടുപോയി ദിനവും വിടുമ്പോൾ മനസിലെന്നും സന്തോഷമായിരുന്നു. ഇതിനിടയ്ക്ക് നീതുവും കാർത്തിക്കും പ്രണയം തുടങ്ങി. ഞങ്ങളെയാരെയും അറിയിക്കാതെയുള്ള പ്രണയം ആയിരുന്നു എങ്കിലും ഞങ്ങൾക്ക് കാര്യങ്ങൾ പിടികിട്ടി തുടങ്ങിയിരുന്നു. രമ്യ ഇക്കാര്യത്തിൽ വളരെയധികം ദേഷ്യപ്പെടുമായിരുന്നു, അവളുടെ കോപം കാണുമ്പോൾ അവളുടെ ഉള്ളിൽ കാർത്തിക്കിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നോ എന്ന് തോന്നി പോവും…അവരാകട്ടെ പയ്യെ പയ്യെ, ഞങ്ങളിൽ നിന്ന് അകലുന്നത് പോലെയും തോന്നി തുടങ്ങി. രമ്യയുടെ സങ്കടങ്ങളേറെയായിരുന്നു, നീതുവിന്റെ സ്വഭാവത്തിലെ വ്യത്യാസങ്ങളും, വീട്ടിൽ അമ്മായി അമ്മയുടെ പോരും, ഭർത്താവിന്റെ അവഗണനകളും സങ്കടങ്ങളാക്കി എന്റെയടുത്ത് പറഞ്ഞു കൊണ്ടേ ഇരുന്നു…ഒടുവിൽ പ്രസവാവധി എടുത്ത് അവൾ പോയപ്പോൾ ആരുമില്ലാത്തത് പോലെ..കര്ശനക്കാരായ അവളുടെ വീട്ടുകാർ കാരണം അവളുമായി സംസാരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു, നീതുവും കാർത്തിക്കും എന്നെ പാടെ അവോയ്ഡ് ചെയ്തു..ഞാനും ശിവയും ചെന്നൈയിലെ ബാറുകളിൽ ഞങ്ങളുടെ നല്ല സമയം ചിലവഴിച്ചു കൊണ്ടിരുന്നു. കമ്പനി മാറുവാനുള്ള ശ്രമങ്ങളും പതിയെ തുടങ്ങി….
എത്ര പെട്ടന്നാണ് മാസങ്ങൾ കടന്ന് പോയതെന്ന് അറിയില്ല. രമ്യ തിരിച്ചെത്തി, പതിവിലും ഉഷാറായി. അമ്മയായ അവളുടെ കോൺഫിഡൻസ് പതിന്മടങ്ങ് കൂട്ടിയത് പോലെ തോന്നി. കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറുചുറുക്കോടെ അവൾ പെരുമാറി.