ഒരു ചുവന്ന സാരിയും അതിനു മാച്ചായ ഒരു ബ്ലൗസുമാണ് ടീച്ചറുടെ വേഷം, ഇരുനിറമാണേലും ടീച്ചറെ കാണാൻ നല്ല ഐശ്വര്യമായിരുന്നു , ഈ ലോകത്തു എന്റെ ‘അമ്മ കഴിഞ്ഞാൽ എനിക്ക് ഇത്രയും ബഹുമാനവും സ്നേഹവും വേറെ ആരോടും തോന്നിയിട്ടില്ല, എന്റെ ടീച്ചറോടുള്ള സ്നേഹം അറിയാവുന്നതു കൊണ്ട് തന്നെ വേറെ എല്ലാരേം കണ്ണ് വെക്കുന്ന ഷമീർ പോലും ടീച്ചറെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് നോക്കുന്നത്
ഞാൻ വേഗം ടീച്ചറുടെ സൈഡിൽ വന്നു നിന്നു, ടീച്ചറുടെ കൂടെ ഒരു പടതന്നെയുണ്ട് , ഞാനപ്പോഴാണ് താരയെ ശ്രെദ്ധിച്ചതു, അവളും അവളുടെ കൂട്ടുകാരികളും, അവൾ എന്നെ തന്നെ നോക്കുകയായിരുന്നു, ഞാൻ മെല്ലെ അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ തിരിച്ചും
” ഡാ ഷമീറെ നീയും ഇങ്ങു വന്നേ, നീയും വാ അനു .”
“ഞാനോ?” തന്റെ സുന്ദരമായ ഉറക്കം ശല്യപെട്ടല്ലോ എന്ന വിഷമത്തോടെ അവൻ മെല്ലെ എണീറ്റ് വന്നു, അനു വന്നു പെൺകുട്ടികൾ നിന്ന ഭാഗത്തു നിലയുറപ്പിച്ചു
രജിത ടീച്ചറുടെ കയ്യിൽ കുറെ പേപ്പറുകൾ ഞാൻ കണ്ടു, ടീച്ചർ വളരെ തിരക്കുപിടിചു അതു തിരിച്ചും മറിച്ചും നോക്കുകയാണ്
” എന്റെ സുനി, ഇതെന്തോ പണി തരാനുള്ള പുറപ്പാടാണ്,” എന്നോട് ചേർന്നുനിന്ന് ഷമീർ എന്റെ ചെവിയിൽ പറഞ്ഞു, ടീച്ചറുടെ മുഖത്തുള്ള സീരിയസ്നെസും എല്ലാം കണ്ടപ്പോൾ എനിക്കും എന്തോ പന്തികേട് തോന്നി
ഞാൻ താരയെ നോക്കി എന്താണ് കാര്യമെന്ന് കണ്ണുകൊണ്ടു ചോദിച്ചു.. അവൾ ഇപ്പൊ ടീച്ചർ പറയുമെന്ന രീതിയിൽ എന്നെ കണ്ണടച്ച് കാണിച്ചു
“ആ നിങ്ങള്ക്ക് അറിയാലോ ഇത്തവണത്തെ യുവജനോത്സവത്തിനു നമ്മടെ സ്കൂളിൽ നിന്നും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്, ഞാൻ ക്ലാസ് ടീച്ചറായിട്ടു കൂടി എന്റെ ക്ലാസ്സിൽ നിന്ന് ആകെ പരുപാടി അവതരിപ്പിക്കുന്നത് മൂന്നു പേരാണ്, ഭരതനാട്യത്തിന് താരയും, അനുവും, പിന്നെ മോണോ ആക്റ്റിനുള്ള സതീഷും , ഞാൻ അതെന്തായാലും സമ്മതിക്കില്ല, ബാക്കിയുള്ള എല്ലാ ക്ലാസ്സിൽ നിന്നും പത്തും ഇരുപതും പേരൊക്കെയാണ് പരിപാടികൾ അവതരിപ്പിക്കുന്നത് .!”
എനിക്ക് ടീച്ചർ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ പോവുന്നതെന്ന് ഒരു ചെറിയ പിടികിട്ടി, പണ്ടാറടങ്ങാൻ ഇനി ടീച്ചർ എന്നെ പിടിച്ചു വെല്ല പരിപാടിയും അവതരിപ്പിപ്പിക്കാനാണോ?.. ആഹാ എന്നാൽ തകർക്കും.! തട്ടേൽ കേറി പരുപാടി അവതരിപ്പിക്കാൻ പോയിട്ട് ,