ടി.സി.എസിൽ ഞാൻ ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ വളരെ അപ്രതീക്ഷിതമായി ഒരു വെൽകം പാർട്ടി എനിക്ക് ടീമംഗങ്ങൾ നൽകി. അന്നെന്റെ പിറന്നാളായിരുന്നു. ഓഫീസിൽ ചെന്നപ്പോൾ പതിനാറ് പേരുൾപ്പെട്ട സംഘത്തിൽ നിന്ന് എനിക്ക് കുഞ്ഞൻ സമ്മാനങ്ങൾ ലഭിച്ചു. പേന, മഞ്ഞ നിറമുള്ള റോസാപ്പൂ അങ്ങിനെ പലതും. അതിൽ എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയത്, നമ്മുടെ കഥാനായികയുടെ സമ്മാനമായിരുന്നു. പൗലോ കൊയ്‌ലോയുടെ ഇലവൻ മിനുട്സ് എന്ന നോവൽ. നന്നായി പൊതിഞ്ഞുതന്ന കവർ വീട്ടിൽ ചെന്ന് മാത്രമേ തുറക്കാവൂ എന്ന് ധന്യ എന്നോട് പ്രത്യേകം പറഞ്ഞു. എല്ലാവരും അതിനെ എതിർത്തിട്ടും, ഞാൻ ധന്യയുടെ ആഗ്രഹത്തിന് എതിര് നിന്നില്ല.
രാത്രി പത്ത് മണിക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഞാൻ കവർ തുറന്നത്. പുസ്തകം എടുത്ത് അന്തംവിട്ട് നോക്കിനിൽക്കുന്നതിനിടയിൽ തന്നെ എന്റെ മൊബൈൽ അടിച്ചു. അവൾ തന്നെയായിരുന്നു. തുറന്ന് നോക്കിയോ എന്നായിരുന്നു അവളുടെ ചോദ്യം. ഞാൻ വായിക്കാറുണ്ടെന്ന് നിനക്കെങ്ങിനെ മനസിലായെന്ന് ഞാൻ ചോദിച്ചു. അതൊക്കെ അറിയാമെന്നായി. അവൾ എന്തിന് ഇലവൻ മിനുട്സ് തന്നെ തിരഞ്ഞെടുത്തുവെന്നായി എന്റെ അടുത്ത ചോദ്യമെങ്കിലും തുറന്ന് ചോദിച്ചില്ല. നാളെ ടീം മേറ്റ്സ് ആരേലും ചോദിച്ചാൽ വേറെ ഏതെങ്കിലും പുസ്തകത്തിന്റെ പേര് പറഞ്ഞാൽ മതിയെന്ന് അവൾ പറഞ്ഞു. മനസിൽ ലഡു പൊട്ടിയെങ്കിലും പുറത്ത് കാണിക്കാതെ ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഞങ്ങൾ സംസാരിച്ചു.
174 സെന്റിമീറ്റർ ഉയരമുള്ള ഞാൻ അത്യാവശ്യം സുമുഖനാണ്. 28വയസ്സാണ് പ്രായം. താടി ഒരു വീക്ക്നെസ് ആയതിനാൽ വെട്ടിയൊതുക്കി അതെപ്പോഴും നന്നായി കൊണ്ടുനടക്കുന്നുണ്ട്.