“നല്ല സുഖമായിരിക്കും അല്ലെ..” രോഹിണി മെല്ലെ ചോദിച്ചു.
“ഒരു കിഴുക്ക് ഞാന്‍ തരും..ഉറങ്ങടി പ്രാന്തി..”
രോഹിണി ശ്രീലക്ഷ്മിയെ പുണര്‍ന്ന് അല്പനേരം കിടന്നിട്ട് വീണ്ടും മലര്‍ന്നു കിടന്നു ജനലിലൂടെ വെളിയിലേക്ക് നോക്കി. പുറത്ത് കാറ്റിന്റെ ഹുങ്കാരം വര്‍ദ്ധിക്കുന്നത് അവര്‍ അറിഞ്ഞു. ചില മുറികളിലെ ജനല്‍ പാളികള്‍ ശക്തമായി അടയുന്ന ശബ്ദം കേട്ട് ശ്രീലക്ഷ്മി എഴുന്നേറ്റു.
“ഭയങ്കര കാറ്റ്..ജനല്‍ അടച്ചേക്കാം” അവള് പറഞ്ഞു.
“വേണ്ടാടി..തുറന്ന് കിടക്കട്ടെ..നല്ല സുഖമുള്ള തണുപ്പ്” രോഹിണി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.
“ഈ പെണ്ണിന് പ്രാന്താ..ഹും..എന്നാ നിന്റെ ഇഷ്ടം” എഴുന്നേറ്റ ശ്രീലക്ഷ്മി തിരികെ വന്നു വീണ്ടും കിടന്നു.
“നോക്കടീ..ഇവിടെ കിടന്നുകൊണ്ട് രാത്രിയുടെ ഭംഗി കാണാന്‍ നല്ല രസമില്ലേ” രോഹിണി അവളോട് ചോദിച്ചു.
“ഉണ്ട..നിനക്ക് കലാവാസന ഉണരുന്നോ? മോളെ എനിക്ക് ഉറങ്ങണം..” ശ്രീലക്ഷ്മി അവളെ കെട്ടിപ്പിടിച്ച് കിടന്നു പറഞ്ഞു.
രോഹിണി നോക്കി. കാറ്റത്ത് ഉലയുന്ന കരിമ്പന അവള് കണ്ടു. തറവാട്ടിലെ പറമ്പിന്റെ നടുവിലാണ് ആ കൂറ്റന്‍ കരിമ്പന നില്‍ക്കുന്നത്. അതിന്റെ ഇലകള്‍ കാറ്റില്‍ ഇളകിയാടുന്നത് അവള്‍ക്ക് സ്പഷ്ടമായി കാണാമായിരുന്നു. പെട്ടെന്ന് രോഹിണി ഒന്ന് ഞെട്ടി.
“എടി ശ്രീലക്ഷ്മി..അങ്ങോട്ട് നോക്കിക്കേടി” അവള് കണ്ണടച്ചു കിടന്ന ശ്രീലക്ഷ്മിയെ കുലുക്കി വിളിച്ചു.
“എന്താടി..ഉറങ്ങാനും സമ്മതിക്കില്ലേ..”
“നീ ഒന്ന് നോക്ക്….”
ശ്രീലക്ഷ്മി അവള് ചൂണ്ടിയ ഇടത്തേക്ക് നോക്കി. അവള് വേഗം എഴുന്നേറ്റു. രോഹിണിയും ഒപ്പം എഴുന്നേറ്റ് ജനലിന്റെ അരികിലെത്തി. പുറത്ത് കാറ്റിന്റെ ഒപ്പം മഴയും പെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞു. മുറ്റത്ത് ചരല് വാരി എറിയുന്നത് പോലെ മഴ ആരംഭിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും ആകാശത്തേക്ക് ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. ആ തണുപ്പത്തും തന്റെ ദേഹം വിയര്‍ക്കുന്നത് ശ്രീലക്ഷ്മി അറിഞ്ഞു. രോഹിണി അവളുടെ കൈയില്‍ ശക്തമായി പിടിച്ചിരുന്നു.
ദൂരെ, അനന്തതയില്‍ നിന്നും ഒരു ചെറിയ വെളിച്ചം തങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നതാണ് ഇരുവരും ഭീതിയോടെ നോക്കി നിന്നത്. അതിവേഗമാണ് അത് വന്നുകൊണ്ടിരുന്നത്.
“എന്താടി അത്..വല്ല പ്ലെയിനും ദിശ തെറ്റി പറക്കുകയാണോ?” രോഹിണി ഭീതിയോടെ ചോദിച്ചു.
“ഏയ്…അത് പ്ലെയിന്‍ അല്ല….ഇനി ധൂമകേതു ആകുമോ?” ശ്രീലക്ഷ്മിയുടെ സന്ദേഹം അതായിരുന്നു.
“ആയിരിക്കും..ചില വാല് നക്ഷത്രങ്ങള്‍ ഭൂമിക്ക് നേരെ വരാറുണ്ട് എന്ന് നമ്മള് വായിച്ചിട്ടില്ലേ..ഇത് പക്ഷെ നമ്മുടെ നേര്‍ക്ക് വരുന്നത് പോലെയാണ് തോന്നുന്നത്..എന്തൊരു സ്പീഡ് ആണ്..”
ആകാശത്ത് നിന്നും തീഗോളം പോലെയുള്ള ആ വസ്തു വളരെ അടുത്തേക്ക് എത്തിയത് അവര്‍ അറിഞ്ഞു.