കൺഗ്രട്സ് മേഡം സൂരജ് വിഷ് ചെയ്‌തു. ഓക്കേ ഫൈനലി ദിസ് ഈസ് പ്രിയ ഷാനു അവസാനത്തെയാളെയും പരിചയപ്പെടുത്തി. ഒരു മീഡിയം ഉയരവും ചെറു ചുവപ്പ് കലർന്ന വെളുപ്പ് നിറവും മീഡിയം വണ്ണവും ഉള്ള ഒരു നാടൻ സുന്ദരിയായിരുന്നു പ്രിയ. ഹായ് സൂരജ് പ്രിയ സൂരജിനെ അഭിവാദ്യം ചെയ്തു. ഹായ് പ്രിയ അവൻ തിരിച്ചും പറഞ്ഞു. പ്രിയ ഇവിടെ വന്നിട്ട് 1 ആഴ്‌ച്ച ആയിട്ടെ ഉള്ളു ഷാനു പറഞ്ഞു. ഡിൻ ഡിൻ ഡിൻ മാനേജറിന്റെ ക്യാബിനിൽ നിന്നും ബെൽ ശബ്ദം മുഴങ്ങി. ഷാനു അകത്തേക്ക് പോയി പെട്ടെന്നു തന്നെ തിരിച്ചു വന്നു. സൂരജ് ക്യാബിനിലേക്ക് ചെല്ലൂ പുറത്ത് വന്ന ഷാനു പറഞ്ഞു.
സൂരജ് ക്യാബിനിലേക്ക് നടന്നു
സൂരജ് : മെ ഐ കമിങ് സർ.
മാനേജർ : പ്ലീസ് കമിങ്.
സൂരജ് അകത്തു കയറി.
മാനേജർ : പ്ലീസ് ടേക്ക് യുവർ സീറ്റ്. മിസ്റ്റർ സൂരജ് താങ്കൾ ഇപ്പോൾ തന്നെ ജോയിൻ ചെയ്യുകയല്ലേ ?
സൂരജ് : അതെ സർ.
മാനേജർ : ഓക്കേ കുറച്ച് കഴിയുമ്പോൾ ഇവിടത്തെ ട്രൈനീസ് എല്ലാം ഫീൽഡ് ട്രൈനിംഗിന് പോകും അപ്പോൾ സൂരജിനെയും ആരുടെയെങ്കിലും കൂടെ വിടാം.
സൂരജ് : ഓക്കേ സർ.
മാനേജർ : ഇവിടെ തന്നെയാണ് സ്റ്റെയും ഡിന്നറും പിന്നെ ലഞ്ച് പുറത്ത് ഫീൽഡിൽ നിന്നും അറേഞ്ച് ചെയ്യും.
സൂരജ് : ദാറ്റ്സ് ഓക്കേ സർ.
മാനേജർ : സൂരജിന്റെ സിർട്ടിഫിക്കറ്റ്സിലെ മാർക്ക് ഷീറ്റ് ഞാൻ നോട്ട് ചെയ്തു വെരി അട്രാക്ടിവ് എല്ല സബ്ജെക്ടിനും അബോവ് 90% മാർക്സ് ഉണ്ടല്ലോ പിന്നെന്താ ഹയർ സ്റ്റുഡിസിന് പോകാത്തത്?
സൂരജ് : വീട്ടിലെ സാഹചര്യങ്ങൾ അതിന് യോജിച്ചതല്ലതിരുന്നു സർ.
മാനേജർ : ദാറ്റ്സ് ഓക്കേ മിക്കവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്.