സൂരജ് കസേരയിൽ നിന്നും എഴുന്നേറ്റ് ചാരി കിടന്ന വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. നിറചിരിയുമായി തന്നെ കത്ത്നിക്കുകയായിരുന്ന ഷാനുവാണ് അവനെ പുറത്തേക്ക് വരവേറ്റത്.
ഷാനു : സാർ എന്ത് പറഞ്ഞു ?
സൂരജി : വെയിറ്റ് ചെയ്യാൻ പറഞ്ഞു.
ഷാനു : ഓക്കേ നമുക്ക് ഇവിടത്തെ മാറ്റ് സ്റ്റാഫ്കളെ പരിചയപ്പെടാം വരൂ.
ഷാനു സൂരജിനെയും കൂട്ടി ബാക്കി സ്റ്റാഫിന്റെ അടുത്തേക്ക് നടന്നു. അവിടെ അടുത്ത മുറിയിൽ തന്നെയാണ് അവർ ഉണ്ടായിരുന്നത്.അവർ ഓരോരുത്തരും ബാഗ് പായ്ക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. അത് മാർകെറ്റിങ്ങിന് ഉള്ള പ്രോഡക്റ്റ് ആണെന്ന് അവന് മനസ്സിലായി. സൂരജ് ഇത് പ്രകാശ് ഇവിടെ 2 മാസം ട്രെയിനിങ് കഴിഞ്ഞു ഇപ്പോൾ ഇവിടെ അസിസ്റ്റന്റ് മാനേജർ ആണ്. അവിടെ ഉണ്ടായിരുന്ന അല്പം ഉയരം കുറഞ്ഞ നല്ല തടിച്ച ഒരു 24 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ കാണിച്ച ഷാനു പറഞ്ഞു. ഹായ് സൂരജ് എന്നാണല്ലേ പേര് നാടെവിടെയാ? കൊല്ലം സൂരജ് മറുപടി നൽകി. ഇത് മാർട്ടിൻ ഇവിടെ വന്നിട്ട് ഒന്നര മാസം കഴിഞ്ഞു അടുത്ത പ്രൊമോഷൻ ഡേറ്റിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് പ്രൊമോഷൻ ലഭിക്കാൻ പോകുന്നു. നല്ല ഉയരവും കുറച്ച് കറുത്ത നിറവും വണ്ണം കുറഞ്ഞ ആളായിരുന്നു മാർട്ടിൻ. ആൻഡ് ദിസ് ഈസ് ഔർ മോസ്റ്റ് സീനിയർ ലേഡി സ്റ്റാഫ് ഓഫ് ഔർ ഓഫീസ് മിസ്സ് വീണ. മീഡിയം ഉയരവും നല്ല വെളുപ്പും ഉള്ള ഒരു മെലിഞ്ഞ പെൺകുട്ടിയെ കാണിച്ച് കൊണ്ട് ഷാനു പറഞ്ഞു. ഹായ് സൂരജ് വീണ സൂരജിനെ അഭിവാദ്യം ചെയ്തു. ഹായ് മേഡം സൂരജ് തിരിച്ചും അഭിവാദ്യം ചെയ്തു. വീണയും മാർട്ടിന്റെ കൂടെ അടുത്ത പ്രൊമോഷൻ ഡേയിൽ അസിസ്റ്റന്റ് മാനേജർ ആയിട്ട് പ്രൊമോട്ട് ആകുകയാണ് ഷാനു പറഞ്ഞു.