അവിടെ എത്തിയപ്പോൾ തന്നെ ഒരു ബസ് വന്നു അവൻ അതിൽ കയറി ആലുവ ടിക്കറ്റ് എടുത്തു ആലുവ ഇറങ്ങി. ഒരു ഫോട്ടോ സ്‌റ്റേറ്റ് കടയിൽ കയറി sslc യുടെയും പ്ലസ്ടുവിന്റെയും സിർട്ടിഫിക്കറ്റിന്റെ ഓരോ പകർപ്പുകൾ എടുത്തു. ആ കടയിൽ നിന്നും തന്നെ അഡ്രസ്സ് കാണിച്ച് വഴിയും ചോദിച്ചു. ബിഎംഎം ഓഫീസലിൽ എത്തിയപ്പോൾ ഏകദേശം 11 മാണി കഴിഞ്ഞിരുന്നു. അവിടെ ഒരു ടേബിൾന് മുന്നിൽ ഇരുന്ന് പയ്യനോട് ഞാൻ നേരത്തെ വിളിച്ചിരുന്നു.ഓക്കേ എന്താ പേര്? സൂരജ് അവൻ മറുപടി പറഞ്ഞു.
ഞാൻ ഷാനു ഇവിടെ ജൂനിയർ മാനേജർ ആണ് സീനിയർ മാനേജർ ഒരു മീറ്റിങ്ങിൽ ആണ് കുറച്ചു നേരം വെയിറ്റ് ചെയ്യണം.
സൂരജ് :അത് കുഴപ്പം ഇല്ല.
ഷാനു :സൂരജിന്റെ വീട് എവിടെയാ?
സൂരജ് : കൊല്ലം. ഇവിടെ ജോലിയും സാലറിയും എങ്ങനെയാണ് ?
ഷാനു : നാലു മാസം ട്രെയിനിങ് ആണ്.അതിൽ നൂൺ വരെ ഇവിടെ ക്ലാസ്സ് ആണ് പിന്നെ ആഫ്റ്റർ നൂൺ ഒരു 4 മണിക്കൂർ ഫീൽഡ് ട്രെയിനിങ് ആണ്. ട്രെയിനിങ് പീരീഡിൽ 7000 ടു 15000 സ്‌റ്റൈഫന്റെ ഉണ്ടാകും. ബാക്കി ഫുഡ് ആൻഡ് അകോമിഡേഷൻ ഫ്രീ. ട്രെയിനിങ് കഴിഞ്ഞാൽ ജൂനിയർ മാനേജർ പോസ്റ്റ് ലഭിക്കും അപ്പോൾ 20000 ഫിക്സഡ് സാലറി. അതിന് ശേഷം പൊട്ടൻഷൾ അനുസരിച്ച് സീനിയർ മാനേജർ പോസ്റ്റിലേക്ക് പ്രെമോഷൻ ലഭിക്കും.
ഡിൻ ഡിൻ ഡിൻ അകത്തു നിന്നും ബെൽ ശബ്ദം കേട്ടു.
ഷാനു : ഓക്കേ ജസ്റ്റ് വെയിറ്റ് ഐ വിൽ ബി ബാക് സൂൺ.
കുറച്ച് സമയത്തിന് ശേഷം ഷാനു തിരിച്ചു വന്നു. ഓക്കേ താങ്കൾക്ക് അകത്തേക്ക് ചെല്ലാം. സൂരജ് പതുക്കെ അകത്തേക്ക് നടന്നു. ഒരു ചെറിയ ലിവിങ് റൂം പോലെ തോന്നുന്ന സ്ഥാലത്തേക്കാണ് അവൻ പ്രവേശിച്ചത്. ദാറ്റ് റൂം ഷാനു പുറകിൽ നിന്നും ഒരു മുറി കാണിച്ച് തന്നു അവൻ ചാരി കിടന്ന് ആ മുറിയുടെ വാതിലിൽ പിടിച്ച് മെയ് ഐ കം ഇൻ എന്നു ചോദിച്ചു. എസ് കം ഇൻ അകത്തു നിന്നും മറുപടി ലഭിച്ചു. അവൻ അകത്തേക്ക് പ്രവേശിച്ചു. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ആവശ്യത്തിന് താടിയുള്ള ഒരു ആളായിരുന്നു ആ മുറിയിൽ ടേബിൾന് അപ്പുറം ഇരുന്നത്. ഇദ്ദേഹമാണ് ഇവിടത്തെ സീനിയർ മാനേജർ സൂരജ് മനസ്സിൽ ഓർത്തു. ഗുഡ് മോർണിംഗ് യങ് മാന് പ്ലീസ് ടേക്ക് യുവർ സീറ്റ് മാനേജർ പറഞ്ഞു. സൂരജ് അവിടെയുണ്ടായിരുന്ന സീറ്റിൽ ഇരുന്നു…